SignIn
Kerala Kaumudi Online
Wednesday, 02 October 2024 3.45 AM IST

എന്തുക്ലേശങ്ങൾ സഹിച്ചും നിലവിലെ ജോലി ഉപേക്ഷിക്കാതിരിക്കൂ; ഇല്ലെങ്കിൽ ഈ നാളുകാ‌ർക്ക് സംഭവിക്കുന്നത്

Increase Font Size Decrease Font Size Print Page

astrology

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com

നാളെ നിങ്ങൾക്ക് എങ്ങനെ? 2024 ജൂലൈ 21, 1199 കർക്കടകം 6 ഞായറാഴ്ച്ച. (പുലർച്ചെ 1 മണി 48 മിനിറ്റ് 14 സെക്കന്റ് വരെ പൂരാടം ശേഷം ഉത്രാടം നക്ഷത്രം)

അശ്വതി: ക്ഷേത്ര ദർശനത്തിനായി സമയം കണ്ടെത്തും, വിദ്യാർത്ഥികൾക്ക് നൃത്ത സംഗീതാദി കലകളിൽ താത്പര്യം വർദ്ധിക്കും, തൊഴിലില്‍ അഭിവൃദ്ധി, യാത്രയില്‍ നേട്ടങ്ങൾ, ധനപ്രാപ്തി, ദൈവാനുകൂല്യം.

ഭരണി: പരാജയഭീതി മാറും, മറ്റുള്ളവരെ സഹായിക്കും, അനാവശ്യമായി പണം ചെലവഴിക്കുന്നതിൽ നിന്ന് വിട്ടു നിൽക്കും, പുതിയ ഗൃഹ ഉപകരണങ്ങള്‍ വാങ്ങിക്കും, വിവാഹാദി മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും.

കാര്‍ത്തിക: പുതിയ നിക്ഷേപങ്ങൾ നടത്തും, ചില യാത്രകൾ ആവശ്യമായി വന്നേക്കാം, കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവിടും, ശുഭകാര്യങ്ങള്‍ നടക്കും, ധനപരമായ കാര്യങ്ങളില്‍ വിജയം, ജീവിതത്തിൽ അഭിമാനകരമായ സംഗതികള്‍ സംഭവിക്കും.

രോഹിണി: ജീവിതത്തിൽ പുതിയ കാര്യങ്ങൾ പരീക്ഷിക്കും, വിദ്യാർത്ഥികൾക്ക് അനുകൂല സമയം, ദാമ്പത്യ ജീവിതം സന്തോഷപ്രദം ആയിരിക്കും, ബന്ധുക്കളില്‍ നിന്നും സഹായം കിട്ടും, ദാമ്പത്യ സുഖം, പുതിയ ബന്ധങ്ങള്‍ ഉടലെടുക്കും.

മകയിരം: കർമരംഗത്ത് സ്ഥാനമാനങ്ങൾ ലഭിക്കും, അന്യദേശയാത്ര വേണ്ടിവരും, നല്ല കാര്യങ്ങൾക്കായി ധനം വിനിയോഗിക്കും. ഏറ്റെടുത്ത പ്രവർത്തനങ്ങൾ ലക്ഷ്യത്തിലെത്തും,കുടുംബത്തിലെ സ്ത്രീകള്‍ക്ക് അംഗീകാരം ലഭിക്കും.

തിരുവാതിര: സുഹൃത്തുക്കൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാകും, എന്നിരുന്നാലും ഇത് അധിക കാലം നീണ്ടുനിൽക്കില്ല, ഏത് കാര്യത്തിലും സത്യസന്ധമായി പ്രവർത്തിക്കാൻ ശ്രദ്ധിക്കുക, പ്രവര്‍ത്തിവിജയം, സന്താനങ്ങളെ കൊണ്ട് ഗുണം, പൊതുവെ ഐക്യത, അധികാര പരിധി വര്‍ദ്ധിക്കും.

പുണര്‍തം: മേലുദ്യോസ്ഥരുടെ ആനുകൂല്യം ഉണ്ടാകും, സാഹസികമായി പ്രവർത്തിക്കും,ആരോഗ്യസ്ഥിതി തൃപ്തികരം, സന്താനങ്ങള്‍ക്ക് ജോലി ലഭ്യത, സഹപ്രവര്‍ത്തകര്‍ക്ക് അസൂയ തോന്നുന്ന കാര്യങ്ങള്‍ സംഭവിക്കും, മറ്റുള്ളവരുടെ ആദരവ് നേടും.

പൂയം: എന്തു ക്ലേശങ്ങൾ സഹിച്ചാണെങ്കിലും നിലവിലുള്ള ജോലി നിലനിർത്തിക്കൊണ്ടു പോകാൻ ശ്രമിക്കുക, വേണ്ടപ്പെട്ടവരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും, ഏല്ലാരംഗത്തും പരാജയം, ഏറ്റെടുത്ത പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ പ്രയാസപ്പെടും, കലഹങ്ങള്‍ ഉണ്ടാകാതെ നോക്കണം.

ആയില്യം: ആലോചിക്കാതെ പ്രവർത്തിച്ച് അബദ്ധത്തിൽ ചെന്നുപെടാതിരിക്കാൻ ശ്രദ്ധിക്കണം, അനാവശ്യമായി പണം ചെലവാകും, കടങ്ങള്‍ പ്രശ്നങ്ങള്‍ക്ക് കാരണമാകും മുമ്പ് സഹായം സ്വീകരിച്ചിരുന്നവർ ശത്രുക്കള്‍ ആകും.

മകം: അനാവശ്യമായ ചിന്തകൾ അവസാനിപ്പിക്കണം, ചില കാര്യങ്ങൾ ചെയ്‌ത്‌ തീർക്കാൻ വളരെ ശ്രമകരം ആയിരിക്കും, മാനസികവും ശാരീരികവുമായി അസ്വസ്ഥതകള്‍, കോടതി നടപടികൾ നേരിടേണ്ടി വരും.

പൂരം: സംസാരം പരുഷമാകാതിരിക്കാൻ ശ്രദ്ധിക്കുക, ബന്ധുക്കൾ മൂലം ക്ലേശിക്കും, ബിസിനസ്സ് ലാഭം കുറയും, സ്ത്രീകള്‍ വഴി പ്രയാസങ്ങള്‍, വിശ്വാസവഞ്ചന നേരിടും, ശത്രുവിന്റെ മേൽ വിജയം നേടും, ദുർവ്യയം ധാരാളം ഉണ്ടാകും.

ഉത്രം: കഴിഞ്ഞത് കഴിഞ്ഞു എന്ന കാര്യത്തെ കുറിച്ച് ബോധവാന്മാരാകുക, ഇപ്പോഴുള്ള ജീവിതത്തിലും ഇനി വരാനിരിക്കുന്ന കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുക, എതിരാളികളുടെ വിമര്‍ശനത്തെ മറികടക്കാനാകും, ദൈവീക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും.

അത്തം: സ്വന്തമായി ജോലി ചെയ്യുന്നവർക്ക് ധാരാളം ബുദ്ധിമുട്ടുകൾ തരണം ചെയ്യേണ്ടി വരും, ചില കാര്യങ്ങൾ നന്നായി ആലോചിച്ച് മാത്രം ചെയ്യുക, പരിശ്രമങ്ങള്‍ക്ക് അനുകുലമായ ഫലം കിട്ടില്ല, ഉദ്യോഗസ്ഥലത്ത് അധികാരം പ്രകടിപ്പിക്കേണ്ടി വരും.

ചിത്തിര: എല്ലാ കാര്യത്തിലും കൃത്യത പുലർത്താൻ ശ്രമിക്കും, നിങ്ങൾ ആസൂത്രണം ചെയ്തതുപോലെ എല്ലാ കാര്യങ്ങളും സംഭവിക്കണമെന്നില്ല, താല്‍ക്കാലിക ജോലി സ്ഥിരമാകും, മംഗള കര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകും, കലാ മത്സരങ്ങളില്‍ വിജയവും അംഗീകാരവും.

ചോതി: പൊതുപ്രവർത്തകർ മറ്റുള്ളവരാൽ ആദരിക്കപ്പെടും, ഇഷ്ടഭക്ഷണലാഭം ഉണ്ടാകും, നൂതന സംരംഭങ്ങളുമായി ആരെങ്കിലും നിങ്ങളെ സമീപിച്ചേക്കാം, ആരോഗ്യ നില തൃപ്തികരം, പുതിയ തൊഴിൽ ലഭിക്കും, കുടുംബ സുഖം, മംഗള കര്‍മ്മങ്ങളില്‍ സഹകരിക്കും.

വിശാഖം: നല്ല ചിന്തകൾ കൊണ്ട് മനസ് നിറയ്ക്കാൻ ശ്രമിക്കണം, തൊഴിൽ രംഗത്ത് ഗുണകരമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം, വിവാഹ കാര്യങ്ങളില്‍ അനുകൂലമായ നിലപാട്, യാത്രകൾ വേണ്ടി വരും, ശാരീരികമായി വളരെയധികം സുഖാനുഭവങ്ങള്‍, ജോലിക്കായി കൂടുതൽ സമയം മാറ്റിവയ്ക്കും.

അനിഴം: പഠനത്തിൽ ഉന്നതിയുണ്ടാകും, വ്യവഹാര കാര്യത്തിൽ തീർപ്പികൽപിക്കും, സർക്കാർ ആനുകൂല്യം ലഭിക്കും, കുടുംബാംഗങ്ങള്‍ സ്നേഹത്തോടെ പെരുമാറും, വ്യവഹാരവിജയം, ബന്ധുബലം വർദ്ധിക്കും.

കേട്ട: രാഷ്ട്രീയപ്രവർത്തകർ പൊതുവേദികളിൽ പ്രസംഗിക്കുമ്പോൾ വാക്കുകൾ സൂക്ഷിച്ചുപയോഗിക്കുക, ബന്ധുക്കളിൽ നിന്നും ഗുണാനുഭവം ഉണ്ടാകും, ഗൃഹാലങ്കാര വസ്തുക്കൾക്കായി പണം ചെലവഴിക്കും, സംസാരം വളരെ നിയന്ത്രിക്കണം, ഔഷധം ഉപയോഗിക്കേണ്ടി വരും.

മൂലം: അസമയത്തുള്ള യാത്ര ഒഴിവാക്കണം, സഹോദര സ്ഥാനീയർക്ക് രോഗാരിഷ്ടതകൾ അനുഭവപ്പെടും, സാമ്പത്തിക ഇടപാടുകളിൽ സൂക്ഷിക്കണം, യാത്രയും അദ്ധ്വാനവും ആരോഗ്യത്തെ ബാധിക്കും, കാര്യങ്ങള്‍ വളരെ പ്രതികൂലമാകും, വാഹനം ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക.

പൂരാടം: അതിർത്തി തർക്കം സംബന്ധമായി അയൽക്കാരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും, പിതാവിന്റെ ആരോഗ്യ കാര്യങ്ങൾക്കായി പണം ചെലവഴിക്കും, അപമാനം, ആരോഗ്യപരമായി അസ്വസ്ഥതകള്‍, തെറ്റിദ്ധാരണകള്‍ വന്നുഭവിക്കും.

ഉത്രാടം: മുൻകോപം നിയന്ത്രിക്കുക, ഉദ്യോഗസ്ഥന്മാർക്ക് സഹനശക്തിയും ക്ഷമയും അത്യന്താപേക്ഷിതമാണ്, കാർഷിക മേഖലയിലുള്ളവർക്ക് ധനനഷ്ടം ഉണ്ടാകും, വിവാദങ്ങളില്‍ അകപ്പെടാതെ സൂക്ഷിക്കണം, സമയം തീര്‍ത്തും പ്രതികൂലമാണ്, പ്രണയം കാരണം കഷ്ടപ്പാടുകള്‍.

തിരുവോണം: മക്കളിൽ നിന്ന് മുൻകോപവും തന്നിഷ്ടവും പ്രവർത്തിക്കുന്നത് മുഖേന മനഃക്ലേശത്തിനിടയാക്കും, ദാമ്പത്യ ജീവിതത്തില്‍ വിഷമതകള്‍, തൊഴില്‍ പരമായി എതിര്‍പ്പുകള്‍, അനുകൂലികള്‍ ശത്രുക്കള്‍ ആകും, സഹോദരസ്ഥാനീയരുമായി അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത.

അവിട്ടം: സംസാരം പരുഷമാകാതിരിക്കാൻ ശ്രദ്ധിക്കുക, ധനപരമായ നേട്ടങ്ങൾ ഉണ്ടാകുമെങ്കിലും അനാവശ്യ ചെലവുകൾ വന്നു ചേരും, ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെടും, സാമ്പത്തിക നഷ്ടം, ആരോഗ്യ കാര്യങ്ങളിൽ മോശ സമയം, വിശ്വസ്തര്‍ അവശ്യ സമയത്ത് സഹായിക്കില്ല.

ചതയം: മാതാവിനോ മാതൃസ്ഥാനീയർക്കോ രോഗാരിഷ്ടതകൾ ഉണ്ടാകും, സഹോദരസ്ഥാനീയർ മുഖേന മനഃക്ലേശത്തിന് സാദ്ധ്യത, സാമ്പത്തിക ബാദ്ധ്യതകൾ വർദ്ധിക്കാതിരിക്കുവാൻ ശ്രദ്ധിക്കുക, അനാവശ്യമായി പണം ചെലവാകും, മിത്രങ്ങള്‍ ശത്രുക്കള്‍ ആകും.

പൂരുരുട്ടാതി: മുൻകോപം നിയന്ത്രിക്കുക, കർമ്മരംഗത്ത് പലവിധ പ്രതിസന്ധികൾ തരണം ചെയ്യേണ്ടിവരും, സർക്കാരിൽ നിന്നും ലഭിക്കാനുള്ള ആനുകൂല്യം ലഭിക്കാൻ തടസം നേരിടും, കര്‍ക്കശമായ തീരുമാനങ്ങള്‍ പിന്നീട് ബുദ്ധിമുട്ട് ഉണ്ടാക്കും, വളരെ ചിന്തിച്ചു മാത്രമേ കാര്യങ്ങൾ തീരുമാനിക്കാവൂ.

ഉത്തൃട്ടാതി: ബന്ധുമിത്രാദികളിൽ നിന്നും അപ്രതീക്ഷിതമായ എതിർപ്പുകളെ തരണം ചെയ്യേണ്ടിവരും, സഹോദരന്റെ വിവാഹം സമംഗളം നടത്താൻ തീരുമാനമാകും, യാത്ര മൂലം നേട്ടം, തൊഴില്‍ രംഗത്ത് നിന്നും ആനുകൂല്ല്യം, ദാമ്പത്യം സുഖപ്രദം, ഇഷ്ടഭോജനം സാദ്ധ്യമാകും.

രേവതി: സാമ്പത്തികനേട്ടം അനുഭവപ്പെടും, സന്താനങ്ങൾ മുഖേന മനഃസമാധാനക്കുറവ് അനുഭവപ്പെടും, ബിസിനസ്സിൽ നിന്നും പ്രയത്‌നത്തിന് തക്കതായ ലാഭം ലഭിക്കും, സ്വന്തം കാര്യങ്ങൾ ബുദ്ധിപൂർവ്വം കൈകാര്യം ചെയ്യും, യാത്രമൂലം നേട്ടം, തൊഴില്‍ രംഗത്ത് നിന്നും ആനുകൂല്ല്യം, ദാമ്പത്യം സുഖപ്രദം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ASTROLOGY, YOURS TOMORROW
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.