SignIn
Kerala Kaumudi Online
Friday, 13 September 2024 4.52 AM IST

പാക് സ്വദേശിയെ ഓൺലൈനായി വിവാഹം കഴിച്ചു,​ വ്യാജരേഖകൾ ചമച്ച് പാകിസ്ഥാനിൽ പോയി മടങ്ങി ,​ യുവതിക്കെതിരെ അന്വേഷണം

Increase Font Size Decrease Font Size Print Page
d

മുംബയ് : പാക് സ്വദേശിയെ ഓൺലൈനായി വിവാഹം കഴിച്ച മഹാരാഷ്ട്രയിലെ താനെ സ്വദേശിയായ യുവതിക്കെതിരെ പൊലീസ് അന്വേഷണം. ഭർത്താവിനെ കാണുന്നതിന് പാകിസ്ഥാനിൽ പോകാൻ വ്യാജരേഖകൾ ചമച്ചതിനാണ് യുവതിക്കെതിരെ അന്വേഷണം നടക്കുന്നത്. ജൂലായ് 17ന് പാകിസ്ഥാനിൽ നിന്ന് മടങ്ങിയെത്തിയ യുവതി പൊലീസ് നിരീക്ഷണത്തിലാണ്.

നാട്ടിലെത്തിയ ശേഷമാണ് നഗ്മ പാകിസ്ഥാനിൽ നിന്ന് മടങ്ങിയ കാര്യം പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. നഗ്മ നൂർ മക്‌സൂദ് അലി സനം ഖാൻ റൂഖ് എന്നാണ് രേഖകളിൽ യുവതിയുടെ പേരെന്ന് പൊലീസ് പറയുന്നു. 2021ലാണ് പാകിസ്ഥാനിലെ അബോട്ടാബാദ് സ്വദേശിയായ ബാബർ ബഷീറുമായി യുവതി പ്രണയത്തിലാകുന്നത്. ഫേസ്‌ബുക്കിലൂടെയുള്ള പരിചയം പിന്നീട് പ്രണയത്തിലെത്തുകയായിരുന്നു. വിവാഹത്തിനായി പാകിസ്ഥാൻ വിസയ്ക്ക് യുവതി അപേക്ഷിച്ചെങ്കിലും നിരസിക്കപ്പെട്ടു. തുടർന്ന് 2024 ഫെബ്രുവരിയിൽ ഇരുവരും ഓൺലൈനായി വിവാഹം കഴിക്കുകയായിരുന്നു. ഇതിന് പിന്നാലെ വ്യാജ ആധാർ കാർഡും തെറ്റായ രേഖകളും ഉപയോഗിച്ച് യുവതി പാകിസ്ഥാനിൽ പോയി തിരികെ ഇന്ത്യയിലെത്തിയെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം യുവതിയുടെ അമ്മ പൊലീസിന്റെ വാദം തള്ളിക്കളഞ്ഞു. 2015ൽ ഭർത്താവുമായി
വേർപിരിഞ്ഞ ശേഷം യുവതി തൻ്റെ പേര് മാറ്റുകയും കുട്ടികളുടെ പേരും മാറ്റുകയും ചെയ്തുവെന്ന് അവർ അവകാശപ്പെട്ടു. പൊലീസ് യുവതിയെ കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെങ്കിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, FACEBOOK LOVE, ONLINE MARRIAGE, PAKISTAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.