തിരുവനന്തപുരം: നാളെ നടക്കുന്ന പിഎസ്‌സി എൽഡി ക്ലാർക്ക് പരീക്ഷയെഴുതുന്ന ഉദ്യോഗാർത്ഥികൾക്കായി കെഎസ്ആർടിസി അധിക സർവീസ് നടത്തും. കെഎസ്ആർടിസി തന്നെയാണ് ഇക്കാര്യം തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. 607 സെന്ററുകളിലായി 1,39,187 ഉദ്യോഗാർത്ഥികളാണ് പരീക്ഷ എഴുതുന്നത്.
ഉദ്യോഗാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങളിലേക്ക് കൃത്യസമയത്തുതന്നെ എത്തിച്ചേരുന്നതിനായി റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവടങ്ങളിൽനിന്നും പരീക്ഷാ കേന്ദ്രങ്ങളിലേക്ക് ആവശ്യാനുസരണമുള്ള സർവ്വീസുകൾ നടത്തുന്നതിനും പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നും തിരികെ പോകുവാനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കെഎസ്ആർടിസി അറിയിച്ചു. യാത്രക്കാരുടെ തിരക്ക് കൂടുതൽ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ കൂടുതൽ
ട്രിപ്പുകൾ നടത്തുവാനുള്ള ക്രമീകരണങ്ങളും കെഎസ്ആർടിസി ഒരുക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് കെഎസ്ആർടിസി, കൺട്രോൾറൂം (24×7)മൊബൈൽ - 9447071021, ലാൻഡ്‌ലൈൻ - 0471-2463799 എന്നീ നമ്പരിലേക്കും സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7) വാട്സാപ്പ് - 9497722205 ബന്ധപ്പെടാവുന്നതാണ്.
നെടുമങ്ങാട് ഡിപ്പോയിൽ നിന്ന് ജൂലായ് 27ന് പ്രത്യേക സർവീസുകൾ ലഭ്യമാണ്
കൊല്ലം വഴി
05.30AM ചേർത്തല FP (സ്പെഷ്യൽ)
06.00AM കൊല്ലം FP
06.20AM ചേർത്തല SF (സ്പെഷ്യൽ)
06.50AM കായംകുളം FP
07.20AM ആലപ്പുഴ FP
കൊട്ടാരക്കര-കോട്ടയം വഴി
04.30AM സുൽത്താൻ ബത്തേരി SF
04.40AM അമൃത ആശുപത്രി FP
05.15AM കോട്ടയം FP
05.45AM അമൃത ആശുപത്രി SF
06.05AM കോട്ടയം-പാലാ FP (സ്പെഷ്യൽ)
06.15AM ചക്കുളത്തുകാവ് FP
06.40AM പാലക്കാട് SF
08.00AM കോട്ടയം FP (സ്പെഷ്യൽ)
08.15AM കോട്ടയം FP
08.30AM തൃശ്ശൂർ SF
പുനലൂർ-പത്തനംതിട്ട വഴി
04.35AM മാനന്തവാടി SF
06.55AM പത്തനംതിട്ട FP
07.05AM കട്ടപ്പന SF
07.50AM ഈരാറ്റുപേട്ട SF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |