അമിത്ത് ചക്കാലക്കൽ, വിനയ് ഫോർട്ട്, മോക്ഷ (കള്ളനും ഭഗവതിയും ഫെയിം), പുതുമുഖങ്ങളായ ആരതി നായർ, എനാക്ഷി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്ത ചിത്തിനി എന്ന ചിത്രം തീയേറ്ററിലെത്താൻ പോകുകയാണ്. ഹൊറർ ഫാമിലി ഇമോഷണൽ ത്രില്ലർ വിഭാഗത്തിലൊരുങ്ങുന്നതാണ് ചിത്തിനി.
ജോണി ആന്റണി, ജോയ് മാത്യൂ,സുധീഷ്, ശ്രീകാന്ത് മുരളി, ജയകൃഷ്ണൻ, മണികണ്ഠൻ ആചാരി, സുജിത്ത് ശങ്കർ,പ്രമോദ് വെളിയനാട്,രാജേഷ് ശര്‍മ്മ,ഉണ്ണിരാജ, അനൂപ് ശിവസേവൻ, കൂട്ടിക്കൽ ജയചന്ദ്രൻ, ജിബിൻ ഗോപിനാഥ്, ജിതിൻ ബാബു,ശിവ ദാമോദർ,വികാസ്, പൗളി വത്സൻ,അമ്പിളി അംബാലി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ താൻ നേരിട്ട പാരനോർമൽ അനുഭവം പങ്കുവച്ചിരിക്കുകയാണ് എനാക്ഷി.
'എനിക്കൊരു അനുഭവം ഉണ്ടായിട്ടുണ്ട്. അത് അന്ധവിശ്വാസമാണോ പാരാനോർമൽ ആണോ എന്നൊന്നും അറിയില്ല. അടുത്തിടെയാണ് നടന്നത്. ഒരാൾ, ഗുരുജി എന്നാണ് ഞാൻ വിളിക്കുന്നത്. ജൂൺ പത്തൊമ്പതിന് അദ്ദേഹത്തെ വിളിച്ചു. കുറച്ച് ദിവസങ്ങൾക്ക് ശേഷം അദ്ദേഹം മരിച്ചെന്ന് അറിഞ്ഞു.
അദ്ദേഹത്തെ ഞാൻ വിളിച്ചിരുന്നെന്നും ഇപ്പോൾ അദ്ദേഹം മരിച്ചെന്നുമൊക്കെ ഞാൻ എന്റെ അമ്മയോട് പറഞ്ഞു.ആദരാഞ്ജലി അർപ്പിക്കാനായി ഞാൻ അദ്ദേഹത്തിന്റെ മകളെ വിളിച്ചു. പത്തൊമ്പതാം തീയതി ഞാൻ അദ്ദേഹത്തെ വിളിച്ചിരുന്നുവെന്നൊക്കെ അവരോട് പറഞ്ഞു.
അതെങ്ങനെ സാധിക്കും, പതിനേഴിന് അദ്ദേഹം കോമയിലായി, പതിനെട്ടിന് മരിച്ചെന്നും മകൾ പറഞ്ഞു. പത്തൊമ്പതിന് രാത്രി 10.30 നാണ് ഞാൻ അദ്ദേഹത്തെ വിളിച്ചത്. തുടർന്ന് ഞാൻ എന്റെ കോൾ ലിസ്റ്റ് പരിശോധിച്ചു. കാൻസൽഡ് കോളെന്നാണ് കണ്ടത്.'- നടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |