നമ്മുടെ വിപണിയിൽ നിന്ന് ലഭിക്കുന്ന ഭക്ഷണസാധനങ്ങളിൽ അടങ്ങിയിരിക്കുന്ന പ്രിസർവേറ്റീവ് സാന്നിദ്ധ്യത്തെക്കുറിച്ച് തുറന്നുപറഞ്ഞ് മുൻ ഭക്ഷ്യ സിവിൽ സപ്ലൈസ് സെക്രട്ടറി അലി അസ്ഗർ പാഷ. നമ്മുടെ മാർക്കറ്റിൽ നിന്ന് ലഭിക്കുന്ന ആട്ടപ്പൊടിയിൽ സോഡിയം ബെൻസോയേറ്റ് ഇട്ട് നിറച്ചിയിരിക്കുകയാണെന്ന് അദ്ദേഹം പറയുന്നു.
ആറ് മാസത്തോളം കേടുകൂടാതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. സിവിൽ സപ്ലൈസിന്റെ ശബരി ആട്ട പുറത്തിറക്കുമ്പോൾ പ്രിസർവേറ്റീവ് ചേർക്കാൻ താൻ അനുവദിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എഡിറ്റോറിയർ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതേക്കുറിച്ച് തുറന്നുപറയുന്നത്.
അലി അസ്ഗർ പാഷയുടെ വാക്കുകളിലേക്ക്..
'സിവിൽ സപ്ലൈ വകുപ്പ് ആട്ട പുറത്തിറക്കി. അന്ന് കൂടയുള്ളവർ പറഞ്ഞത് പ്രിസർവേറ്റീവ് ചേർക്കണം എന്നായിരുന്നു. ഞാൻ വേണ്ടെന്ന് പറഞ്ഞു. കാരണം, സോഡിയം ബെൻസോയേറ്റാണ് ഇടുന്നത്. അത് ഇടേണ്ടെന്നും ആട്ടയുടെ ലൈഫ് കുറഞ്ഞാലും സാരമില്ലെന്ന് പറഞ്ഞു. ശബരി ആട്ടയ്ക്ക് രണ്ട് മാസത്തേ ലൈഫേ ഉണ്ടാകുകയുള്ളൂ. അത് ഞാൻ നടപ്പിലാക്കി.
നമ്മുടെ വിപണിയിൽ നിന്ന് വാങ്ങുന്ന ആട്ട അധികവും സോഡിയം ബെൻസോയേറ്റിട്ട് നിറച്ചിരിക്കുകയാണ്. ആറ് മാസത്തേക്ക് അത് കേടുവരില്ല. ഏറ്റവും പോപ്പുലറായ ബ്രാൻഡിൽ ഏറ്റവും കൂടുതൽ സോഡിയം ബെൻസോയേറ്റ് അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെയാണ് വെളിച്ചെണ്ണ, ഏറ്റവും കൂടുതൽ അഡൾട്ടറേഷനുള്ള സാധനമാണ്. അതിൽ സൾഫറിന്റെ കണ്ടന്റ് ഭയങ്കരമായിട്ട് ഇടും. കൊപ്രയുടെ ലൈഫ് കൂട്ടാൻ വേണ്ടിയാണിത്. അങ്ങനെ ചെയ്യുമ്പോൾ കഴിക്കുന്ന ആളിന്റെ ലൈഫ് കുറയുകയാണ് ചെയ്യുന്നത്'- അസ്ഗർ പാഷ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |