മുംബയ്: മുംബയ് - ബറേലി ഇൻഡിഗോ വിമാനത്തിന്റെ ചിറകിൽ തേനീച്ച കൂടുകൂട്ടി. രാവിലെ 10.40ന് പുറപ്പെടേണ്ട വിമാനത്തിന്റെ ചിറകിലാണ് തേനീച്ച കൂടുകൂട്ടിയത്. വിമാനത്തിന്റെ വിൻഡോ ഗ്ലാസിന് പുറത്ത് തേനീച്ചകൾ കൂട്ടമായി ഇരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. യാത്രക്കാരുടെ ബോർഡിംഗ് കഴിഞ്ഞ ശേഷമാണ് വിമാനത്തിൽ തേനീച്ച കൂടുകെട്ടിയ വിവരം അറിഞ്ഞത്. ഒരു മാദ്ധ്യമമാണ് ഈ വാർത്ത പുറത്തുവിട്ടത്.
ബോർഡിംഗ് തുടങ്ങി 80 ശതമാനം പേരും അകത്ത് കയറിയപ്പോഴാണ് പെട്ടെന്ന് തേനീച്ചകൾ കൂട്ടമായി എത്തി വിമാനത്തിന്റെ ചിറകിന്റെ ഭാഗം മൂടിയത്. കാർഗോ ഡോറിനടുത്തും തേനീച്ച കൂട്ടമായി എത്തി. പെട്ടെന്ന് തന്നെ ക്യാബിൻ ക്രൂ വിമാനത്തിന്റെ വാതിൽ അടച്ചതുകൊണ്ട് തേനീച്ച അകത്ത് കയറിയില്ല.
വിവരമറിഞ്ഞ ഉടൻതന്നെ തേനീച്ചയെ തുരത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അഗ്നിശമന സേന പൈപ്പിൽ ശക്തിയായി വെള്ളം ചീറ്റിച്ചാണ് തേനീച്ചയെ തുരത്തിയത്. തുടർന്ന് മണിക്കൂറുകൾക്ക് ശേഷമാണ് വിമാനം ടേക്ക് ഒഫ് ചെയ്‌തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |