SignIn
Kerala Kaumudi Online
Sunday, 01 September 2024 3.00 AM IST

'അജിത് സാറും പ്രശാന്ത് നീലും  കൂടിക്കാഴ്ച നടത്തി,​ പക്ഷേ'; സത്യാവസ്ഥ വെളിപ്പെടുത്തി നടന്റെ മാനേജർ

Increase Font Size Decrease Font Size Print Page
ajith-kumar

നടൻ അജിത് കുമാർ കെജിഎഫ് സംവിധായകൻ പ്രശാന്ത് നീലിന്റെ ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങുകയാണെന്ന തരത്തിൽ കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പിന്നാലെ അജിത് - പ്രശാന്ത് നീൽ ആരാധകർ ഈ റിപ്പോർട്ട് വലിയ രീതിയി ആഘോഷമാക്കി. ഇപ്പോഴിതാ സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് അജിത് കുമാറിന്റെ മാനേജർ സുരേഷ് ചന്ദ്ര. അജിത്തും പ്രശാന്ത് നിലും തമ്മിൽ കൂടിക്കാഴ്ച നടത്തിയെങ്കിലും അത് സിനിമയുടെ ചർച്ചകളിലേക്ക് എത്തിയിട്ടില്ലെന്നാണ് സുരേഷ് ചന്ദ്ര പറഞ്ഞത്.

'അജിത് സാറിനെക്കുറിച്ച് ചില അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ വരുന്നുണ്ട്. അത് ശരിയല്ല. അജിത് സാറും പ്രശാന്ത് നീലും കൂടിക്കാഴ്ച നടത്തിയെന്നത് സത്യം. അവർ പരസ്പരം നിരവധി കാര്യങ്ങൾ സംസാരിച്ചു. പക്ഷേ സിനിമയുടെ കാര്യങ്ങൾ ചർച്ച ചെയ്തിട്ടില്ല. പ്രശാന്ത് നീലിന്റെ സിനിമയിൽ അജിത് സാറിനെ കാണാൻ ഞാനും ആഗ്രഹിക്കുന്നു. പക്ഷേ ഇപ്പോൾ അതിന്റെ ചർച്ചകൾ നടക്കുന്നില്ല. അടുത്തായി ഒന്നും അത് ഉണ്ടാകില്ല',​- സുരേഷ് ചന്ദ്ര മാദ്ധ്യമങ്ങളോട് പറഞ്ഞു.

പൊതുവേദിയിലോ സോഷ്യൽ മീഡിയയിലോ അധികം പ്രത്യക്ഷപ്പെടാത്ത അജിത്തിന്റെ ഔദ്യോഗിക പ്രതികരണങ്ങൾ എല്ലാം തന്നെ സുരേഷ് ചന്ദ്ര വഴിയാണ് ആരാധകർ അറിയുന്നത്. അതിനാൽ ഇപ്പോൾ അജിത്ത് - പ്രശാന്ത് നീൽ ചിത്രം അടുത്തായി ഒന്നും ഇല്ലെന്ന് തന്നെ കരുതാം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: AJITH, PRASHANTH NEEL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.