ആലപ്പുഴ: രോഗിയുമായി പോകുകയായിരുന്ന ആംബുലൻസ് കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. ആംബുലൻസിലുണ്ടായിരുന്ന രോഗിയാണ് മരിച്ചത്. ദേശീയപാതയിൽ ചേർത്തല എസ്.എൻ കോളേജിന് സമീപത്തുവച്ചായിരുന്നു അപകടം. എസ്.എൽ പുരം കളത്തിൽ ഉദയനാണ്(64) മരിച്ചത്. ആംബുലൻസിൽ കൂടെയുണ്ടായിരുന്ന മൂന്നുപേർക്ക് പരിക്കേറ്റതായാണ് വിവരം.
ആലപ്പുഴയിലേക്ക് പോകുകയായിരുന്നു കാറും ചേർത്തലയിലേക്ക് പോകുകയായിരുന്ന ആംബുലൻസുമാണ് അപകടത്തിൽ പെട്ടത്. ആംബുലൻസിലുണ്ടായിരുന്ന രതീഷ്, ശ്രീക്കുട്ടൻ എന്നിവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു,
ഇന്ന് രാവിലെ വയനാട്ടിൽ അഞ്ചുകുന്നിൽ കെഎസ്ആർടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചും അപകടമുണ്ടായിരുന്നു. പിക്കപ്പ് ഡ്രൈവർ ഉൾപ്പടെ 13 പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ എട്ട് മണിക്കായിരുന്നു അപകടം. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
രാവിലെ കോഴിക്കോട്ടേക്ക് പോയ ബസാണ് അന്യസംസ്ഥാന തൊഴിലാളിയുടെ പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചത്. എതിർദിശയിൽ വന്ന പിക്കപ്പ് വാനിലെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് നിലവിൽ പുറത്തുവരുന്ന വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |