കൊല്ലം: മകന്റെ ക്രൂരമർദ്ദനമേറ്റ് കിടപ്പുരോഗിയായ പിതാവ് മരിച്ചു. കൊല്ലം പരവൂരിലാണ് സംഭവം. വയോധികന്റെ മരണത്തിൽ പൂതക്കുളം പുന്നേക്കുളം സ്വദേശി ശരത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ശശിയെന്നയാളാണ് മരണപ്പെട്ടത്. ബുധനാഴ്‌ച രാത്രി വീട്ടിൽ മദ്യപിച്ചെത്തിയ ശരത് പിതാവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ശരത്തിന്റെ മകനെ പിതാവ് വേണ്ടരീതിയിൽ പരിചരിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ക്രൂരത. ശശിയുടെ മുഖത്തടക്കം മർദ്ദിച്ചു. മുഖം പൂർണമായി തകർന്ന നിലയിലായിരുന്നു. ശരീരമാസകലം മർദ്ദനമേറ്റതിന്റെ പാടുകളുള്ളതായി പൊലീസ് പറയുന്നു.
തുടർന്ന് ബന്ധുക്കളെത്തി ശശിയെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. വിദഗ്ദധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേയ്ക്ക് റഫർ ചെയ്തെങ്കിലും വീട്ടിലേയ്ക്കുതന്നെ മടക്കികൊണ്ടുപോയി. ഇന്ന് പുലർച്ചയോടെയാണ് മരണം സംഭവിച്ചത്. ബന്ധുക്കളുടെ മൊഴിയുടെയും പോസ്റ്രുമോർട്ടം റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് മകനെ പൊലീസ് അറസ്റ്ര് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |