തൊടുപുഴ: അഖില ഭാരത പൂർവ സൈനിക് സേവാപരിഷത്തും 18 കേരളാ ബറ്റാലിയൻ എൻ.സി.സി ന്യൂമാൻ കോളേജ് യൂണിറ്റും സംയുക്തമായി കാർഗിൽ വിജയ് ദിവസ് രജത ജൂബിലി ആഘോഷം സംഘടിപ്പിച്ചു. തൊടുപുഴ സന്തോഷ്കുമാർ പാർക്കിന് മുന്നിലുള്ള യുദ്ധസ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ച് പി.ജെ. ജോസഫ് എം.എൽ.എ പുഷ്പാർച്ചന നടത്തി. എയർ വൈസ് മാർഷൽ പി.കെ. ശ്രീകുമാർ വി.സ്.എം (റിട്ടയേർഡ് ), കാമാൻഡിംഗ് ഓഫീസർ എൻ.സി.സി 18കേരള ബറ്റാലിയൻ കേണൽ പ്രശാന്ത് നായർ, പൂർവ്വ സൈനികസേവാ പരിഷത്ത് ജില്ലാ പ്രസിഡന്റ് സി.ജി. സോമശേഖരൻ,
ഗ്രൂപ്പ് ക്യാപ്ടൻ ഹരി. സി. ശേഖർ (റിട്ടയേർഡ്), മേജർ അമ്പിളി ലാൽകൃഷ്ണ, ചന്ദ്രശേഖരപിള്ള തയ്യിൽ തുടങ്ങിയവർ ചടങ്ങിൽ പുഷ്പാർച്ചന നടത്തി സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |