ആലപ്പുഴ: സംസ്ഥാന ജല ഗതാഗത വകുപ്പിലെ മുഹമ്മ സ്റ്റേഷനിലെ ബോട്ട് സർവീസ് നടത്തുന്ന മുഹമ്മ കുമരകം ജലപാതയിൽ എമർജൻസി ബോട്ട് ജെട്ടികൾ സ്ഥാപിക്കണമെന്നും, വിഷയത്തിൽ കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപി ഇടപെടണമെന്നും സ്രാങ്ക് അസോസിയേഷൻ ആവശ്യപ്പെട്ടു.കുമരകം ബോട്ട് ദുരന്തത്തിന്റെ വാർഷിക അനുസ്മരണ ചടങ്ങിനോട് അനുബന്ധിച്ച് നടത്തിയ യോഗത്തിൽ സ്രാങ്ക് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.ടി.ആദർശ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അനീഷ് മാൻച്ചിറ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി അനൂപ് ഏറ്റുമാനൂർ,യൂണീറ്റ് കമ്മിറ്റി അംഗങ്ങളായ വിനോദ് നടുത്തുരുത്ത്, മനോജ് മുഹമ്മ , രാജേഷ്, മണിക്കുട്ടൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |