ബേപ്പൂർ: ചാലിയാറിൽ പെട്ടെന്ന് രൂപപ്പെട്ട അടിയൊഴുക്കിനെ തുടർന്ന് നദീതീരത്തായി കെട്ടിയിട്ട ഫൈബർ വള്ളങ്ങൾ ഒഴുകിപ്പോയി. ഇന്നലെ വൈകീട്ടോടെയാണ് സംഭവം. 20 ഓളം ഫൈബർ വള്ളങ്ങളാണ് നിയന്ത്രണം വിട്ട് ഒഴുകിയത്. കപ്പൽ പൊളി ശാലക്ക് സമീപം പരസ്പരം ബന്ധിച്ച നിലയിലുള്ള ഫൈബർ വള്ളങ്ങളാണ് ഒഴുകിയത്. ശക്തമായ ഒഴുക്കിൽ കരയോട് കൂട്ടി കെട്ടിയ കയർ പൊട്ടിയതാണ് കാരണം. ഫൈബർ വള്ളങ്ങളിൽ തൊഴിലാളികൾ ആരുമുണ്ടായിരുന്നില്ല. ചാലിയത്തു നിന്നും ചെറുവള്ളങ്ങളിലെത്തിയ മത്സ്യ തൊഴിലാളികളും നാട്ടുകാരുമാണ് കടലിലേക്ക് ഒഴുകി പോകാതെ വള്ളങ്ങളെ തുറമുഖത്തെ ടഗ്ഗിലും മറ്റു പലയിടങ്ങളിലുമായി ബന്ധിച്ചത്. ചാലിയം -ബേപ്പൂർ സർവീസ് വൈകുന്നേരം നിറുത്തിയതിനാൽ വൻ ദുരന്തം ഒഴിവായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |