SignIn
Kerala Kaumudi Online
Sunday, 01 September 2024 1.23 AM IST

അടച്ചുപൂട്ടൽ ഭീഷണിയിൽ കാഞ്ഞിരംകുളം യു.ഐ.ടി

Increase Font Size Decrease Font Size Print Page
1

പൂവാർ: അടിസ്ഥാന സൗകര്യവികസനം ഉറപ്പാക്കാത്ത യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി സെന്ററുകൾ (യു.ഐ.ടി)​ പൂട്ടാനുള്ള ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പ്രതിസന്ധിയിലായി കാഞ്ഞിരംകുളം യു.ഐ.ടി. കോടതി നിർദ്ദേശത്തെ തുടർന്ന് കേരള സർവകലാശാല പൂട്ടാൻ തീരുമാനിച്ച അഞ്ച് സെന്ററുകളിലൊന്നാണിത്.

കാഞ്ഞിരംകുളം മാർക്കറ്റ് കോംപ്ലക്‌സിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ കരാർ അദ്ധ്യാപകരെ പുനർവിന്യസിക്കുന്നതിനൊപ്പം പഠിക്കുന്നവർക്ക് കോഴ്സ് പൂർത്തിയാക്കാൻ അവസരമുണ്ടാക്കുമെന്നുമാണ് യൂണിവേഴ്സിറ്റി പറയുന്നത്. 2022ൽ അഡ്മിഷൻ നേടി പഠനം തുടരുന്നവർക്ക് ഇപ്പോൾ രണ്ടാംവർഷ പരീക്ഷയ്‌ക്കുള്ള സ്റ്റഡീ ലീവാണ്. 29ന് പരീക്ഷ തുടങ്ങും. അതുകഴിഞ്ഞ് മൂന്നാം വർഷം അവസാനിക്കുന്നതോടെ സെന്റർ പൂർണമായും അടച്ചുപൂട്ടാനാണ് നീക്കം. സെന്ററിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ കഴിയാത്ത സാഹചര്യത്തിൽ സർവകലാശാല നിർദ്ദേശത്തെ തുടർന്ന് 2023ലും 24ലും അഡ്മിഷൻ നടത്തിയിരുന്നില്ല.

അടിസ്ഥാന സൗകര്യവികസനം ഉറപ്പാക്കാൻ എം.പി,എം.എൽ.എ,തദ്ദേശ ജനപ്രതിനിധികൾ തുടങ്ങിയവരെ സർവകലാശാല സമീപിച്ചിരുന്നു. അതനുസരിച്ച് ചിലയിടങ്ങളിൽ വികസനം ഉറപ്പാക്കിയെങ്കിലും കാഞ്ഞിരംകുളത്ത് ഉചിതമായ സ്ഥലം കണ്ടെത്താൻ കഴിയാതിരുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. ഗ്രാമപഞ്ചായത്തിന്റെ കഴൂർ വാർഡിലുള്ള 50 സെന്റ് സ്ഥലം സെന്ററിനായി ഉപയോഗപ്പെടുത്താനും അധികൃതർക്കായില്ല. സമ്മർദ്ദങ്ങൾക്കൊടുവിൽ കാഞ്ഞിരംകുളം പ്ലാവ് നിന്ന ദേവീക്ഷേത്രത്തിനു സമീപം 20 സെന്റ് ഭൂമി കെട്ടിടം നിർമ്മിക്കാൻ ഗ്രാമ പഞ്ചായത്ത് അനുമതി നൽകിയിരുന്നു.

തീരദേശവാസികളും പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന ജനവിഭാഗങ്ങളും തിങ്ങിപ്പാർക്കുന്ന കാഞ്ഞിരംകുളത്ത് നിന്ന് യു.ഐ.ടി സെന്റർ നഷ്ടപ്പെടാതിരിക്കാനുള്ള നടപടികൾ ജനപ്രതിനിധികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


പ്രവർത്തനം തുടങ്ങിയത് - 2017ൽ

കോഴ്സുകൾ: ബി.കോം വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ,

ബാച്ചിലർ ഒഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ( മൂന്നുവർഷ കോഴ്സുകൾ )​

നെയ്യാറ്റിൻകര താലൂക്കിന്റെ എഡ്യൂക്കേഷണൽ ഹബ്ബ്

-

കാഞ്ഞിരംകുളം ഗവ.ഹയർ സെക്കൻഡറി സ്കൂൾ,പി.കെ.എസ് ഹയർ സെക്കൻഡറി സ്‌കൂൾ,മൗണ്ട് കാർമൽ റസിഡൻഷ്യൽ സ്‌കൂൾ,ജവഹർ സെൻട്രൽ സ്‌കൂൾ,കുഞ്ഞുകൃഷ്ണൻ നാടാർ മെമ്മോറിയൽ ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജ്,ടീച്ചേഴ്സ് എഡ്യൂക്കേഷൻ സെന്റർ,കെ.എൻ.എം സെൽഫ് ഫിനാൻസിംഗ് കോളേജ്,കേരള യൂണിവേഴ്സിറ്റി യു.ഐ.ടി സെന്റർ,ടെക്‌നിക്കൽ എഡ്യൂക്കേഷൻ സെന്ററുകൾ തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കേന്ദ്രമാണ് കാഞ്ഞിരംകുളം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM, POOVAR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.