കോഴിക്കോട്: കേരളത്തിനൊന്നും ലഭിക്കുന്നില്ലെന്ന എൽ.ഡി.എഫിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും തെറ്റായ പ്രചാരണ തന്ത്രത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വീണതായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. യു.ഡി.എഫിന്റെ ചരിത്രത്തിലെ ഏറ്റവും മണ്ടന്മാരായ നേതൃത്വമാണിതെന്ന് കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫിന്റെ ഏക തുറുപ്പുചീട്ട് കേന്ദ്ര അവഗണനയാണ്. അതിന് വളം വച്ച് കൊടുക്കുന്ന പ്രതിപക്ഷമാണ് ഇവിടെയുള്ളത്. വി.ഡി സതീശന്റെ തലയിൽ കളിമണ്ണാണ്. ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ നിന്നും തിരിച്ചുവരാൻ പിണറായി വിജയനുള്ള കച്ചിത്തുരുമ്പാണ് കേന്ദ്ര അവഗണനയെന്ന വാദമെന്നും സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |