SignIn
Kerala Kaumudi Online
Friday, 20 September 2024 6.23 AM IST

ഐ സി എൽ ഫിൻകോർപ്പിന്റെ പുതിയ ഡയറക്ടർമാരായി ഡോ. രാജശ്രീ അജിത്തും ഡോ. എം. എൻ ഗുണവർദ്ധൻ ഐ. എ. എസും ചുമതലയേറ്റു

Increase Font Size Decrease Font Size Print Page
icl

മൂന്ന് പതിറ്റാണ്ടിലേറെയായി ജനങ്ങളുടെ അഭിവൃദ്ധി ഉറപ്പുവരുത്തിക്കൊണ്ട് മാറുന്ന കാലത്തിന്റെ സാമ്പത്തിക സേവന രംഗത്ത് സമൂഹത്തോടൊപ്പം കൈകോർത്ത് മുന്നേറുന്ന ഐ സി എൽ ഫിൻകോർപ്പിന്റെ സാന്നിദ്ധ്യം ഇന്ത്യയൊട്ടാകെയുമുണ്ട്! ഉപഭോക്താക്കളുടെ ആവശ്യങ്ങൾ അറിഞ്ഞ് കാലാനുസൃതമായി ഐ സി എൽ അവതരിപ്പിക്കുന്ന നൂതന പദ്ധതികൾ അന്നും ഇന്നും ജനപ്രിയമായി തുടരുന്നു.

ഈ വിജയം കൂടുതൽ ദൃഢമായി പുതിയ സാധ്യതകളിലേക്ക് വളരുന്നതിന്റെ ഭാഗമായി ഐ സി എൽ ഫിൻകോർപ്പ് കുടുംബത്തിലേക്ക് പുതിയ ഡയറക്ടർമാരായി ഡോ. രാജശ്രീ അജിത്തും ഡോ. എം. എൻ ഗുണവർദ്ധൻ ഐ. എ. എസും ചുമതലയേറ്റു. ഫിലോസഫിയിൽ ഡോക്റ്ററേറ്റും 26 വർഷത്തെ പരിജ്ഞാനവുമുള്ള ഡോ. രാജശ്രീ അജിത്ത് നിരവധി ഗവൺമെൻ്റ് സ്ഥാപനങ്ങളുടെ എം.ഡി, ഡയറക്റ്റർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ളതാണ്. കെ.റ്റി.ഡി.എഫ്.സി-യിലെ എം.ഡി സ്ഥാനം രാജിവച്ചാണ് ഡോ. രാജശ്രീ അജിത്ത് ഐ സി എൽ ഫിൻകോർപ്പിന്റെ ഭാഗമാകുന്നത്.


ആലപ്പുഴ ഡിസ്ട്രിക്ട് കളക്റ്ററായിരുന്ന ഡോ. എം. എൻ ഗുണവർദ്ധൻ ഐ. എ. എസ്. 2015-ൽ സ്റ്റേറ്റ് ഇൻഫർമേഷൻ കമ്മീഷണർ ചീഫ് സെക്രട്ടറി റാങ്കിൽ നിന്നുമാണ് വിരമിച്ചത്. 32 വർഷത്തെ പാരമ്പര്യമുള്ള ഐ സി എൽ ഫിൻകോർപ്പിന്, കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, ഒഡീഷ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലായി ഇന്ത്യയിലുടനീളം നിരവധി ശാഖകളുണ്ട്.


രാജ്യത്തുടനീളം കൂടുതൽ ശാഖകൾ തുറക്കുന്നതുവഴി ഒരു പാൻ ഇന്ത്യ സാന്നിധ്യം സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ വിപുലീകരണ പദ്ധതികൾ വേഗത്തിലാക്കുവാനും, പൊതുജനങ്ങളുമായി നിലനിൽക്കുന്ന ബന്ധം വളർത്താനുമാണ് ജനപ്രിയരായ മമ്മൂട്ടിയെയും സാമന്തയെയും ബ്രാൻഡ് അംബാസഡർമാരായി ഐ സി എൽ നിയമിച്ചിരിക്കുന്നത്.

ഗോൾഡ് ലോൺ, ബിസിനസ് ലോൺ, വെഹിക്കിൾ ലോൺ, പ്രോപ്പർട്ടി ലോൺ, ഇൻവെസ്റ്റ്മെൻ്റ് ഓപ്ഷനുകൾ, മണി ട്രാൻസ്ഫർ, ഫോറിൻ എക്സ്ചേഞ്ച്, ക്രിട്ടിക്കൽ ഇൻഷുറൻസ്, ഹോം ഇൻഷുറൻസ്, ഹെൽത്ത് ഇൻഷുറൻസ്, വെഹിക്കിൾ ഇൻഷുറൻസ്, ലൈഫ് ഇൻഷുറൻസ് എന്നിങ്ങനെ നിരവധി സാമ്പത്തിക സേവനങ്ങളാണ് ജനങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നത്.

ഐ സി എൽ ഫിൻകോർപ്പിന്റെയും അതിന്റെ അനുബന്ധ സ്ഥാപനങ്ങളുടെയും ഈ ശ്രദ്ധേയമായ വളർച്ചയ്ക്കും വിജയത്തിനും പിന്നിൽ സി എം ഡി. അഡ്വ. കെ. ജി. അനിൽകുമാർ, ഹോൾ ടൈം ഡയറക്ടറും, സിഇഒയുമായ ഉമ അനിൽകുമാർ എന്നിവരുടെ മികച്ച നേതൃത്വമാണ്. കൂടാതെ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ട് നൽകുന്ന മികച്ച സേവനങ്ങളിലൂടെ ഇന്ത്യയിലെ ഉപഭോക്താക്കളുടെ വിശ്വാസവും വിശ്വസ്തതയും നേടിയെടുക്കാനും ഐ സി എൽ ഫിൻകോർപ്പിന് സാധിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: 1, 10, 10 KILLED, 100 ACRE, 100 DAYS, 108, 14 DEAD, 2024, 21-MEMBER, 32 TEETH, 9 DEAD, A, AADHAR, AAMADMI, AANA, AAP, ABC, ABDUCT, ABDUCTED, ABHM, ABIN, ABUDHABI, AC, ACADEMICS, ACCI, ACCIDEATH, ACCIDENT, ACCIDNET, ACCUSED, ACT, ACTING, ACTIVE, ACTOR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.