ആറ്റിങ്ങലിനടുത്തുള്ള മേലെ കടക്കാവൂർ എന്ന സ്ഥലത്ത് നിന്നാണ് വാവാ സുരേഷിന് ഇന്നത്തെ കാൾ എത്തിയത്. നല്ല മനോഹരമായ സ്ഥലമാണിവിടം. വയലും, കൃഷിയിടങ്ങളും ഉള്ള ഗ്രാമ പ്രദേശം, കുറച്ച് നടന്ന് വേണം പാമ്പിനെ കണ്ട സ്ഥലത്തേക്കെത്താൻ. രണ്ട് സഹോദരികളാണ് മൂർഖൻ പാമ്പിനെ ആദ്യം കണ്ടത്. ഒരു മൂർഖൻ പാമ്പിനെ വളഞ്ഞ് അഞ്ച് നായ്ക്കൾ കുരയ്‌ക്കുന്നുണ്ടായിരുന്നു. നായ്‌ക്കളുടെ കുര കേട്ടാണ് സ്ഥലത്ത് പാമ്പുണ്ടെന്ന് ഇവർക്ക് മനസിലായത്.
വാവ എത്തിയപ്പോഴേക്കും പ്രദേശത്തുള്ള നിരവധിപേർ അവിടേക്കെത്തിയിരുന്നു. ആൾത്താമസമില്ലാത്ത വീടിന് ചുറ്റുമുള്ള കാടുപിടിച്ച പ്രദേശത്താണ് പാമ്പിനെ കണ്ടത്. പാമ്പിനെ അനങ്ങാൻ അനുവദിക്കാതെ നായ്‌ക്കളും സമീപത്തുണ്ടായിരുന്നു. അതിനാൽ, പാമ്പ് ആരെയും ഉപദ്രവിച്ചില്ല.
വീടുകളിൽ നായ്‌ക്കളെ വളർത്തുമ്പോൾ ഇതുപോലുള്ള നാടൻ നായ്‌ക്കളെ എടുത്ത് വളർത്തുന്നതാണ് നല്ലതെന്ന് വാവാ സുരേഷ് പറഞ്ഞു. കാരണം, പാമ്പോ മറ്റ് ഇഴജന്തുക്കളോ വീടിന്റെ പരിസരത്ത് പോലും അടുക്കാൻ അവ സമ്മതിക്കില്ല. അതിനാൽ, നാടൻ നായ്‌ക്കളെ വളർത്തുന്നത് നിങ്ങളുടെ സുരക്ഷയ്‌ക്ക് വളരെയധികം നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |