വാഷിംഗ്‌ടൺ: ജോ ബൈഡൻ തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുന്ന ദിവസം കൃത്യമായി പ്രവചിച്ച ജ്യോതിഷി പുതിയ പ്രവചനവുമായി രംഗത്ത്. അടുത്ത അമേരിക്കൻ പ്രസിഡന്റ് ആരാകുമെന്നാണ് ഇന്റർനെറ്റിലെ ഏറ്റവും കുപ്രസിദ്ധയായ ജ്യോതിഷി എന്നറിയപ്പെടുന്ന ആമി ട്രിപ്പ് പ്രവചിക്കുന്നത്.
നക്ഷത്രഫലം അനുസരിച്ച് അടുത്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആയിരിക്കുമെന്ന് ആമി ട്രിപ്പ് പറയുന്നു. 'തന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും വിജയഘട്ടത്തിലാണ് ട്രംപ് ഇപ്പോൾ. വധശ്രമത്തിന് വിധേയനായതിനാൽ ട്രംപുമായി ബന്ധപ്പെട്ട് അപ്രതീക്ഷിത സംഭവവികാസങ്ങൾ ഇനിയും ഉണ്ടാകും. യുറാനസ് ഇപ്പോൾ അദ്ദേഹത്തിന്റെ മദ്ധ്യസ്വർഗത്തിലാണ്. തൊഴിലിലെയും ലക്ഷ്യങ്ങളിലെയും പ്രവചനാതീത സ്വഭാവമാണ് ഇത് സൂചിപ്പിക്കുന്നത്'- ആമി ട്രിപ്പ് വ്യക്തമാക്കി.
29 ഡിഗ്രീസ് കാപ്രികോണിൽ കാപ്രികോൺ പൗർണമി ദിനത്തിലായിരിക്കും ബൈഡൻ തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുകയെന്നാണ് 40കാരിയായ ആമി പ്രവചിച്ചത്. 'സർക്കാരിനെയും പ്രായാധിക്യത്തെയും ഭരിക്കുന്നത് കാപ്രികോൺ ആണ്' എന്നാണ് ആമി എക്‌സിൽ കുറിച്ചത്. കൃത്യമായ ദിവസം എന്നായിരിക്കുമെന്ന ഒരു ഉപഭോക്താവിന്റെ ചോദ്യത്തിന് ജൂലായ് 21 എന്നായിരുന്നു ആമി മറുപടി നൽകിയത്.
പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ കമല ഹാരിസ് മത്സരിക്കുമെന്നും ആമി നേരത്തെ പ്രവചിച്ചിരുന്നു. ബൈഡന് പ്രായമേറെയായി എന്നാണ് ഇതിന് ജ്യോതിഷി കാരണം പറഞ്ഞത്. കമലയുടെ നക്ഷത്രഫലമനുസരിച്ച് രണ്ടാമത്തെ ശനി തിരികെ വരികയാണ്. ഈ സമയത്ത് ജോലിയിൽ പുരോഗതിയോ അധികാരമോ ലഭിക്കുന്ന സമയമാണെന്നും ആമി നേരത്തെ വ്യക്തമാക്കിയിരുന്നു.
സമീപഭാവിയിൽ ബൈഡന് കൂടുതൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുമെന്നും അവർ കൂട്ടിച്ചേർത്തു. 'പ്ലൂട്ടോ തന്റെ സൂര്യനിലാണ് നിലവിൽ സ്ഥിതി ചെയ്യുന്നത്. ബൈഡന് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രതിസന്ധി ഉണ്ടാവുകയോ ആരോഗ്യം ക്ഷയിക്കുകയോ ചെയ്യാം'- ജ്യോതിഷ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |