തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് ഓർഗനൈസേഷന്റെ(കെ.എസ്.എഫ്.പി.എസ്.ഒ) നേതൃത്വത്തിൽ നടക്കുന്ന സംസ്ഥാന സമ്മേളനം ഇന്ന് അവസാനിക്കും. കെ.എം.മദന മോഹനൻ സ്മാരക സുവർണ ജൂബിലി ഹാളിൽ രാവിലെ 9ന് നടക്കുന്ന പ്രതിനിധി സമ്മേളനം മന്ത്രി അഡ്വ.കെ.രാജൻ ഉദ്ഘാടനം ചെയ്യും. സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് 2ന് നടക്കുന്ന സെമിനാർ മന്ത്രി അഡ്വ.ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും.ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ വിഷയാവതരണം നടത്തും. കെ.എസ്.എഫ്.പി.എസ്.ഒ സംസ്ഥാന പ്രസിഡന്റ് പി.വിജയൻ അദ്ധ്യക്ഷത വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |