SignIn
Kerala Kaumudi Online
Thursday, 19 September 2024 3.39 PM IST

കനത്ത മഴയും മണ്ണിടിച്ചിലും; നാല് ട്രെയിനുകൾ പൂർണമായും 10 എണ്ണം ഭാഗികമായും റദ്ദാക്കി

Increase Font Size Decrease Font Size Print Page
train

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത മഴയെ തുടർന്ന് നാല് ട്രെയിനുകൾ പൂർണമായും റദ്ദാക്കി. ഗുരുവായൂർ - തൃശൂർ ഡെയ്‌ലി എക്‌സ്പ്രസ്, തൃശൂർ - ഗുരുവായൂർ ഡെയ്‌ലി എക്‌സ്പ്രസ്, ഷൊർണൂർ - തൃശൂർ ഡെയ്‌ലി എക്സ്പ്രസ്, തൃശൂർ - ഷൊർണൂർ ഡെയ്‌ലി എക്‌സ്പ്രസ് എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. 10 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും ചെയ്തു. കണ്ണൂർ -തിരുവനന്തപുരം ജനശതാബ്ദി ഷൊർണൂർ വരെ മാത്രം.

കണ്ണൂർ - ആലപ്പുഴ ഇന്റർസിറ്റി എക്‌സ്പ്രസ്,​ മംഗളൂരു സെൻട്രൽ - കന്യാകുമാരി പരശുറാം എക്‌സ്‌പ്രസ് എന്നീ ട്രെയിനുകൾ ഷൊർണൂർ വരെ മാത്രമാണ് സർവീസ് നടത്തുക. കോട്ടയം -നിലമ്പൂർ റോഡ് എക്‌സ്പ്രസ് അങ്കമാലി വരെയും കോഴിക്കോട് - തിരുവനന്തപുരം ജനശതാബ്ദി എറണാകുളത്ത് നിന്നും പുറപ്പെടും.

കന്യാകുമാരി - മംഗളൂരു സെൻട്രൽ പരശുറാം എക്‌സ്പ്രസ് ഷൊർണ്ണൂരിൽ നിന്നും നിലമ്പൂർ റോഡ് - കോട്ടയം എക്‌സ്‌പ്രസ് അങ്കമാലിയിൽ നിന്നും യാത്ര തുടങ്ങും. ഷൊർണൂർ - തിരുവനന്തപുരം വേണാട് എക്‌സ്‌പ്രസ് ചാലക്കുടിയിൽ നിന്നാണ് സർവീസ് തുടങ്ങുക. ആലപ്പുഴ - കണ്ണൂർ എക്‌സ്‌പ്രസ് ഷൊർണൂരിൽ നിന്നും പാലക്കാട് - തിരുനെല്ലി ആലുവയിൽ നിന്നും പുറപ്പെടും.

മാന്നനൂരിൽ പാളത്തിന് സമീപമുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് ഷൊർണ്ണൂരിൽ നിന്ന് പാലക്കാട്ടേക്കുള്ള ട്രെയിൻ സ‌ർവീസുകൾ താൽക്കാലികമായി നിർത്തി. തൃശൂർ അകമലയിൽ ട്രാക്കിലൂടെ വെള്ളം കുത്തിയൊഴുകുന്ന സാഹചര്യമാണുള്ളത്. മഴവെള്ളം കുത്തിഒലിച്ചതിനെ തുടർന്ന് ട്രാക്കിന്റെ താഴെയുള്ള മണ്ണും കല്ലുമടക്കം ഒലിച്ചു പോയതിനാൽ ഈ വഴി ഉള്ള ട്രെയിൻ ഗതാഗതം പൂർണമായും നിർത്തി വച്ചിരിക്കുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: TRAIN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.