കൊച്ചി: കർക്കടകവാവ് ബലിതർപ്പണം നടക്കുന്ന കടൽത്തീരങ്ങളിലും നദീതീരങ്ങളിലും സുരക്ഷ ഉറപ്പാക്കാൻ ഹൈക്കോടതി സർക്കാരിനും ദേവസ്വം ബോർഡുകൾക്കും നിർദ്ദേശം നൽകി. പ്രതികൂല കാലാവസ്ഥ തുടരുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ,ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ശംഖുമുഖം,വർക്കല,ആലുവ തുടങ്ങി നൂറുകണക്കിന് കേന്ദ്രങ്ങളിൽ ആഗസ്റ്റ് മൂന്നിനാണ് വാവുബലി. കർക്കടകവാവ് ചടങ്ങുകൾ നിയന്ത്രിക്കാൻ സർക്കാരിനും ദേവസ്വങ്ങൾക്കും അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി ഭാരതീയ ജ്യോതിഷ വിചാര സംഘം നൽകിയ ഹർജിയിലാണ് ഉത്തരവ്. ഹർജിയിൽ സംസ്ഥാന പൊലീസ് മേധാവിയെ സ്വമേധയാ കക്ഷി ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |