തിരുവനന്തപുരം: 2018ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കുവേണ്ടി മെഡൽ നേടിയ 5 മലയാളി കായികതാരങ്ങൾക്ക് സർക്കാർ സർവീസിൽ നിയമനം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പി.യു ചിത്ര,വി.കെ വിസ്മയ,കുഞ്ഞുമുഹമ്മദ്,വി. നീന,മുഹമ്മദ് അനസ് യഹിയ എന്നിവർക്കാണ് നിയമനം.ഉപജില്ല വിദ്യാഭ്യാസ ഓഫീസർ (എ.ഇ.ഒ) തസ്തികയ്ക്ക് സമാനമായി അസിസ്റ്റന്റ് സ്പോർട്‌സ് ഓർഗനൈസർ തസ്തിക സൃഷ്ടിച്ച്,വിദ്യാഭ്യാസ യോഗ്യതയിൽ ഇളവ് നൽകിയായിരിക്കും നിയമനം.ഇതിനായി ഉപജില്ല വിദ്യാഭ്യാസ ഓഫീസറുടെ 5 തസ്തികകൾ സൂപ്പർ ന്യൂമററിയായി സൃഷ്ടിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |