തിരുവനന്തപുരം: സംസ്ഥാനത്ത് 3,87,591 വിദ്യാർത്ഥികൾ പ്ലസ് വൺ പ്രവേശനം നേടിയതായി മന്ത്രി വി.ശിവൻകുട്ടി. 1,92,811-(സയൻസ് ),1,12,983-(കോമേഴ്സ് ),81,797-(ഹ്യുമാനിറ്റീസ് ),37,100 പട്ടികജാതി വിദ്യാർത്ഥികളും 6,017 പട്ടികവർഗ വിദ്യാർത്ഥികളും 4,769 ഭിന്നശേഷി വിദ്യാർത്ഥികളും പ്രവേശനം നേടി. മെറിറ്റ് ക്വാട്ടയിൽ 3,04,732ഉം,എയ്ഡഡ് സ്‌കൂളുകളിലെ കമ്മ്യൂണിറ്റി ക്വാട്ടയിൽ 21,357ഉം മാനേജ്‌മെന്റ് ക്വാട്ടയിൽ 35,089ഉം പട്ടികവർഗ വികസനവകുപ്പിന്റെ കീഴിലുള്ള മോഡൽ റെസിഡൻഷ്യൽ 917ഉം അൺ എയ്ഡഡ് സ്‌കൂളുകളിൽ 25,496ഉം വിദ്യാർത്ഥികളാണ് പ്രവേശനം നേടിയത്.
അധികബാച്ചുകളനുവദിച്ച മലപ്പുറത്ത് 70,224 വിദ്യാർത്ഥികൾ പ്രവേശനം നേടി. മെറിറ്റ് ക്വാട്ടയിൽ 55,979,എയ്ഡഡ് സ്‌കൂളുകളിലെ കമ്മ്യൂണിറ്റി ക്വാട്ടയിൽ 3,521,മാനേജ്‌മെന്റ് ക്വാട്ടയിൽ 4,862 പേരും പട്ടികവർഗ വികസന വകുപ്പിന് കീഴിലെ മോഡൽ റെസിഡെൻഷ്യൽ സ്‌കൂളുകളിൽ 25ഉം അൺ എയ്ഡഡ് സ്‌കൂളുകളിൽ 5,837ഉം വിദ്യാർത്ഥികളാണ് പ്രവേശനം നേടിയത്. രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിച്ചിട്ടും ലഭിക്കാത്ത 333 പേർക്കായി ജില്ലയിൽ 2,683 മെറിറ്റ് സീറ്റുകൾ ശേഷിക്കുന്നുണ്ട്.
അധികബാച്ചുകൾ അനുവദിച്ച കാസർകോട്ട് 17,025 വിദ്യാർത്ഥികൾ പ്രവേശനം നേടി. രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷിച്ചിട്ടും ലഭിക്കാത്ത 141 വിദ്യാർത്ഥികൾക്കായി 1,432 മെറിറ്റ് സീറ്റുകൾ ശേഷിക്കുന്നു. വി.എച്ച്.എസ്.ഇ നാൽപത്തിയെട്ട് (48) വ്യത്യസ്ത എൻ.എസ്.ക്യൂ.എഫ് അധിഷ്ഠിത കോഴ്സുകളിലേക്ക് ആകെ 389 സ്‌കൂളുകളിലേക്ക് ഓൺലൈൻ പ്രവേശനം നടന്നു. ലഭ്യമായ 33,030 സീറ്റുകളിൽ 26,444 വിദ്യാർത്ഥികൾ അഡ്മിഷൻ നേടി. ഒഴിവുള്ള സീറ്റുകളിലേക്ക് വെയിറ്റിംഗ് ലിസ്റ്റ് പ്രകാരമുള്ള സ്‌പോട്ട് അഡ്മിഷൻ നടന്നുവരുന്നു.വിശദാംശങ്ങൾ ആഗസ്ത് അഞ്ചിനു ശേഷം ഹയർ സെക്കൻഡറി അഡ്മിഷൻ വെബ്‌സൈറ്റിൽ ലഭിക്കും. ഈ വർഷത്തെ പ്രവേശന നടപടികൾ ഒൻപതിന് അവസാനിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |