കൂരോപ്പട: എസ്.എൻ.ഡി.പി യോഗം 2931ാം നമ്പർ കൂരോപ്പട ശാഖയിലെ ഗുരുദേവ മണ്ഡപത്തിന്റെ ആറാമത് സമർപ്പണവാർഷികവും ശ്രീനാരായണ ഗുരുദേവന്റെ 170ാമത് ജയന്തി ആഘോഷവും 18,19,20 തീയതികളിൽ നടക്കും. ക്ഷേത്ര ചടങ്ങുകൾക്ക് എസ്.എൻ പുരം അഖിൽ ശാന്തി കാർമികത്വം വഹിക്കും. 18ന് ശാഖാ മന്ദിരത്തിൽ ഉച്ചയ്ക്ക് 2 മുതൽ കുട്ടികൾക്കുള്ള കലാകായിക മത്സരങ്ങൾ, വൈകുന്നേരം 6.30ന് ദീപാരാധന. 19ന് വൈകുന്നേരം 6.30ന് ദീപാരാധന, ഭജന. 20ന് ആർ.ശങ്കർ ഗുരുകൃപ കുടുംബയൂണിറ്റിന്റെ നേതൃത്വത്തിൽ ഗുരുമണ്ഡപത്തിൽ രാവിലെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, കുടുംബ ഐശ്വര്യപൂജ, 8.30ന് കലശപൂജ, 9.30ന് സമൂഹപ്രാർത്ഥന, 10.30ന് ഗുരുദേവ ഭാഗവതപാരായണം, 11ന് ചതയദിന സന്ദേശ ടൂവീലർ റാലി, 12.30ന് പ്രസാദമൂട്ട്, 1.30ന് ചതയദിന ഘോഷയാത്ര.
ടി.കെ മാധവൻ നഗർ വയൽവാരം കുടുംബയൂണിറ്റിന്റെ നേതൃത്വത്തിൽ രാവിലെ 9ന് ഗുരുദേവ ഭാഗവതപാരായണം, 10.30ന് സമൂഹപ്രാർത്ഥന, 2ന് ഘോഷയാത്ര.
കുമാരനാശാൻ നഗർ ഗുരുശക്തി, ഗുരുപൂജ കുടുംബയൂണിറ്റുകളുടെ നേതൃത്വത്തിൽ രാവിലെ 9ന് ഗുരുദേവ ഭാഗവതപാരായണം, 10.30ന് സമൂഹപ്രാർത്ഥന, ഉച്ചകഴിഞ്ഞ് 3.30ന് സംയുക്ത രഥഘോഷയാത്ര, 4ന് പൗരാവലിയുടെ സ്വീകരണം. വൈകിട്ട് 5ന് പൊതുസമ്മേളനം കൂരോപ്പട ഗ്രാമപഞ്ചായത്ത് മെമ്പർ രാജി നിധീഷ്‌മോൻ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് എം.കെ അജിമോൻ അദ്ധ്യക്ഷത വഹിക്കും. ഡോ.അനുരാജ് വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്യും. യോഗം ബോർഡ് മെമ്പർ അഡ്വ.ശാന്താറാം റോയ് പെൻഷൻ വിതരണം നിർവഹിക്കും. യൂണിയൻ മെമ്പർ എ.ജി ബാബു ആശംസ പറയും. സെക്രട്ടറി എസ്.രാജീവ് സ്വാഗതവും വൈസ് പ്രസിഡന്റ് എ.എം രാജു നന്ദിയും പറയും. വൈകിട്ട് 6ന് ജയന്തിദിന മഹാപായസസദ്യ, 6.30ന് നെയ്യ് വിളക്ക്, വിശേഷാൽ ദീപാരാധന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |