കൊച്ചി: പ്രമുഖ പൊതുമേഖല ബാങ്കായ ബാങ്ക് ഒഫ് ബറോഡയുടെ അറ്റാദായം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്ന് മാസത്തിൽ 9.5 ശതമാനം ഉയർന്ന് 4,458 കോടി രൂപയിലെത്തി. അറ്റ പലിശ വരുമാനം അഞ്ച് ശതമാനം ഉയർന്ന് 11,600 കോടി രൂപയായി, അവലോകന കാലയളവിൽ പലിശ വരുമാനത്തിലെ മാർജിൻ 3.18 ശതമാനമാണ്. മികച്ച നിരക്കിൽ നിക്ഷേപങ്ങൾ ആകർഷിച്ചും പ്രവർത്തന അച്ചടക്കത്തോടെ ചെലവ് കുറച്ചുമാണ് ലാഭത്തിൽ വർദ്ധന നേടിയതെന്ന് ബാങ്ക് ഒഫ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ ദേബദത്ത ചന്ദ് പറഞ്ഞു. ഇക്കാലയളവിൽ ബാങ്കിന്റെ കിട്ടാക്കടം 2.88 ശതമാനമായി താഴ്ന്നു. വായ്പ വിതരണത്തിൽ 8.1 ശതമാനവും നിക്ഷേപങ്ങളിൽ 8.9 ശതമാനവും വളർച്ച ദൃശ്യമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |