SignIn
Kerala Kaumudi Online
Saturday, 28 September 2024 3.52 AM IST

സർക്കാർ പിൻവലിച്ചിട്ടും സോളാർ നികുതി പിരിക്കുന്നതായി പരാതി

Increase Font Size Decrease Font Size Print Page
tax

തിരുവനന്തപുരം:പുരപ്പുറ സോളാർ വൈദ്യുതി ഉൽപാദകർക്ക് സെൽഫ് ജനറേഷൻ ഡ്യൂട്ടിയെന്ന പേരിൽ യൂണിറ്റിന് 15പൈസ നിരക്കിൽ ഏർപ്പെടുത്താനുള്ള ബഡ്ജറ്റ് നിർദ്ദേശം സംസ്ഥാന സർക്കാർ പിൻവലിച്ചിട്ടും കെ.എസ്.ഇ.ബി. ഇപ്പോഴും ഈടാക്കുന്നതായി പരാതി.

വൈദ്യുതി ഉൽപാദകർക്ക് യൂണിറ്റിന് 1.2പൈസ നിരക്കിൽ നേരത്തെയുണ്ടായിരുന്ന സെൽഫ് ജനറേഷൻ ഡ്യൂട്ടിയിൽ നിന്ന് പുരപ്പുറ സോളാർ ഉൽപാദകരെ ഒഴിവാക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശിച്ചിരുന്നെങ്കിലും സംസ്ഥാനത്ത് അത് നടപ്പാക്കിയിരുന്നില്ല.. സംസ്ഥാന ബഡ്ജറ്റിൽ അത് 15പൈസയായി വർദ്ധിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു.പിന്നീട് പ്രതിഷേധം കണക്കിലെടുത്ത് സോളാർ ഉൽപാദകർക്ക് ഇതിൽ ഇളവ് നൽകുന്നതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ അറിയിക്കുകയും ചെയ്തു.എന്നിട്ടും കെ.എസ്.ഇ.ബി. ഡ്യൂട്ടി ഈടാക്കുന്നുവെന്നാണ് പരാതി.ഇത് പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് ഡൊമസ്റ്റിക് സോളാർ കമ്മ്യൂണിറ്റി സെക്രട്ടറി ജെയിംസ് കുട്ടി തോമസ് അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: TAX
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.