കിളിമാനൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചക്കേസിലെ പ്രതി പിടിയിൽ.വയ്യാറ്റിൻകര കുളപ്പാറ മുബീന മൻസിൽ സാഹിൻ കമാലിനെയാണ് (29) കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.പെൺകുട്ടിയെ പരിചയമുണ്ടായിരുന്ന പ്രതി വാടകയ്ക്ക് എടുത്ത റൂമിലേക്ക് കൂട്ടികൊണ്ടുപോയി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടി വിവരം സ്കൂളിൽ അറിയിച്ചതിനെ തുടർന്ന് സ്കൂൾ അധികൃതർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.തുടർന്ന് ജില്ലാ പൊലീസ് മേധാവി കിരൺ നാരായണന്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡിവൈ.എസ്.പി മഞ്ജു ലാൽ,കിളിമാനൂർ പൊലീസ് ഇൻസ്പെക്ടർ ജയൻ,സബ് ഇൻസ്പെക്ടർമാരായ നിസാറുദീൻ,രാജി കൃഷ്ണ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |