തിരുവനന്തപുരം: യാത്രക്കാർ അന്വേഷണത്തിനായോ പരാതി പറയാനോ കെ.എസ്.ആർ.ടി.സി ഡിപ്പോകളിലെ ലാൻഡ് ഫോണിൽ വിളിക്കുമ്പോൾ ഉത്തരം നൽകിയില്ലെങ്കിൽ യൂണിറ്റ് അധികാരികൾക്കെതിരെ നടപടി വരും. ഇതുസംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തിൽ മന്ത്രി കെ.ബി. ഗണേശ്‌കുമാറാണ് ഉന്നത ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്. ഏതു സമയം വിളിച്ചാലും യൂണിറ്റ് അധികാരികൾ ഫോണിൽ ലഭ്യമായിരിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
കോർപ്പറേഷനിൽ സിംഗിൾ ഡ്യൂട്ടി ഫലപ്രദമായി നടപ്പാക്കാനും മന്ത്രിയുടെ അദ്ധ്യക്ഷതയിൽ കഴിഞ്ഞദിവസം ചേർന്ന യോഗം തീരുമാനിച്ചു. ഡിപ്പോകളിലെ ഓരോ ഷെഡ്യൂളിലും ടാർജറ്റ് നിശ്ചയിക്കും. 75% സർവീസുകൾ ലാഭത്തിലാക്കണം. ദിനംപ്രതി അപകടത്തിന്റെ കണക്കും ഡിപ്പോ അടിസ്ഥാനത്തിൽ രേഖപ്പെടുത്തണം. ബസ് കേടായതിന്റെ പേരിൽ സർവീസ് മുടക്കാൻ പാടില്ല. പകരം ബസ് അയയ്ക്കണം. ഓഫീസുകളിൽ ഫയലുകൾ വച്ചു താമസിപ്പിക്കാൻ പാടില്ലെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |