കൊച്ചി: ഉരുൾപൊട്ടൽ നാശംവിതച്ച വയനാട്ടിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ച് ടെലികോം കമ്പനികൾ. രക്ഷാപ്രവർത്തകർ, ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എന്നിവർക്ക് അവശ്യമായ ആശയവിനിമയം നടത്താൻ പ്രമുഖ സേവനദാതാക്കൾ തുടർച്ചയായ കവറേജ് ലഭ്യമാക്കുന്നുണ്ട്.
ബി.എസ്.എൻ.എൽ
• ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിൽ ഫോർ ജി സേവനം ലഭ്യമാക്കി. ടവറുകൾ പ്രവർത്തിപ്പിക്കാൻ ഡീസൽ എൻജിനുകൾ സജ്ജമാക്കി
• ജില്ലാ ഭരണകൂടത്തിന് അതിവേഗ ഇന്റർനെറ്റ് കണക്ഷനുകളും ആരോഗ്യ വകുപ്പിന് ടോൾ ഫ്രീ നമ്പറുകളും നൽകി
റിലയൻസ് ജിയോ
• സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ അഭ്യർത്ഥന മാനിച്ച് രണ്ടാം ടവർ സ്ഥാപിച്ചു.
• കൺട്രോൾ റൂമുകളെയും ദുരിതാശ്വാസ ക്യാമ്പുകളെയും ബന്ധപ്പെടുത്താൻ നെറ്റ്‌വർക്ക് കവറേജ് വിപുലീകരിച്ചു.
എയർടെൽ
• പ്രീപെയ്ഡ് കാലയളവ് അവസാനിച്ചതും റീചാർജ് ചെയ്യാൻ കഴിയാത്തതുമായ ഉപഭോക്താക്കൾക്ക് പ്രതിദിനം ഒരു ജി.ബി സൗജന്യ ഡാറ്റയും അൺലിമിറ്റഡ് കോളുകളും 100 എസ്.എം.എഎസും നൽകി.
• പോസ്റ്റ്‌പെയ്ഡ്, പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കളുടെയും ബിൽ അടയ്ക്കൽ തിയതി 30 ദിവസം നീട്ടി.
വോഡഫോൺ ഐഡിയ
• പ്രീപെയ്ഡുകാർക്ക് ഏഴു ദിവസത്തേക്ക് പ്രതിദിനം ഒരു ജി.ബി ഡാറ്റ സൗജന്യം.
• വോഡഫോൺ ഐ.ഡി സ്റ്റോറുകളിൽ അവശ്യവസ്തുക്കൾ ശേഖരിക്കുന്നു
• 263 സൈറ്റുകളും പൂർണമായി പ്രവർത്തനക്ഷമമാക്കി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |