കൊച്ചി: രാജ്യത്തെ സൗരോർജ വിപണിയിൽ 25 ശതമാനം വിഹിതം ലക്ഷ്യമിട്ട് ടാറ്റ പവർ. ഇന്ത്യയിലൊട്ടാകെ ഒരു ലക്ഷം പുരപ്പുറ സൗരോർജ സംവിധാനങ്ങൾ സ്ഥാപിച്ച് ചരിത്ര നേട്ടം കൈവരിച്ച ടാറ്റ പവർ ഘർ ഘർ സോളാർ പദ്ധതിക്ക് തുടക്കമിട്ടെന്ന് മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ ഡോ. പ്രവീർ സിൻഹ പറഞ്ഞു. ഇതുവരെ 33,000 ഇൻസ്‌റ്റലേഷൻസാണ് കേരളത്തിൽ കമ്പനി കൈവരിച്ചത്. കേരളത്തിലെ വിപണന മാതൃക ഇന്ത്യയൊട്ടാകെ വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന സർക്കാരുമായി ചേർന്ന് വൻകിട സൗരോർജ പദ്ധതികൾ നടപ്പാക്കാൻ ചർച്ചകൾ പുരോഗമിക്കുകയാണെന്നും പ്രവീർ സിൻഹ പറഞ്ഞു. രാജ്യത്തെ ഒരു കോടി വീടുകളിൽ പുരപ്പുറ സൗരോർജ സംവിധാനം ഒരുക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പി.എം സൂര്യ ഘർ യോജനുമായി ചേർന്നാണ് പുതിയ പദ്ധതി നടപ്പാക്കുന്നതെന്ന് ടാറ്റ പവർ റിന്യൂവബിൾ എനർജി മാനേജിംഗ് ഡയറക്‌ടർ ദീപേഷ് നന്ദ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |