പാരീസ് ഒളിമ്പിക്സിൽ ഹാട്രിക്ക് മെഡൽ നേട്ടത്തിനരികിലെത്തി ഇന്ത്യൻ ഷൂട്ടിംഗ് സെൻസേഷൻ മനു ഭാക്കർ. ഇന്നലെ നടന്ന വനിതകളുടെ 25 മീറ്റർ പിസ്റ്റളിൽ മനു തകർപ്പൻ പ്രകടനത്തോടെ ഫൈനലിലെത്തി.യോഗ്യതാ റൗണ്ടിൽ നിന്ന് രണ്ടാം സ്ഥാനക്കാരിയായാണ് മനുവിന്റെ ഫൈനൽ പ്രവേശനം. ഇന്നാണ് ഫൈനൽ. അതേസമയം ഈ ഇനത്തിൽ മത്സരിച്ച മറ്റൊരു ഇന്ത്യൻ താരം ഇഷ സിംഗ് ഫൈനൽ കാണാതെ പുറത്തായി. യോഗ്യതാ റൗണ്ടിൽ പതിനെട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യനെ ഇഷയ്ക്കായുള്ളൂ.
ഇന്നലെ പ്രിസിഷനിൽ 294ലും റാപ്പിഡ് റൗണ്ടിൽ 296 പോയിന്റും നേടി ആകെ 590 പോയിന്റ് സ്വന്തമാക്കിയാണ് 22കാരിയായ മനുവിന്റെ ഫൈനൽ പ്രവേശനം. യോഗ്യതാ റൗണ്ടിലെ ഒന്നാം സ്ഥാനക്കാരി ഹങ്കറിയുടെ വെറോനിക്ക മജോറിനെക്കാൾ രണ്ട് പോയിന്റിന്റെ വ്യത്യാസമേ മനുവിനുള്ളൂ. പ്രിസിഷനിൽ 294ഉം റാപ്പിഡ് റൗണ്ടിൽ 298 പോയിന്റും നേടി ഒളിമ്പിക്സ് റെക്കാഡിനൊപ്പമെത്തുന്ന പ്രകടനത്തോടെ 592പോയിന്റാണ് വെറോനിക്ക നേടിയത്. ഇഷ ആകെ 281 പോയിന്റാണ് നേടിയത്.നേരത്തെ 10 മീറ്റർ എയർ പിസ്റ്റൾ വ്യക്തിഗത വിഭാഗത്തിലും ഇതേ ഇനത്തിന്റെ മിക്സഡ് ടീം ഇനത്തിൽ സരബ്‌ജോത്തിനൊപ്പവും മനു പാരീസിൽ വെങ്കലം നേടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |