പാരീസ് : പുരുഷ ടെന്നിസ് സിംഗിസിൽ സ്പാനിഷ് താരവും ഇത്തവണത്തെ വിംബിൾഡൺ ജേതാവുമായ കാർലോസ് അൽക്കാരസ്
ഒളിമ്പിക്സ് ഫൈനലിലെത്തി. ഇന്നലെ നടന്ന സെമിഫൈനലിൽ കനേഡിയൻ താരം ഫെലിക്സ് ഓഗർ അലിയാസിമയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് അൽക്കാരസ് തന്റെ ആദ്യ ഒളിമ്പിക്സ് ഫൈനലിലേക്ക് കടന്നത്. 75 മിനിട്ട് നീണ്ട മത്സരത്തിൽ 6-1,61 എന്ന സ്കോറിനായിരുന്നു അൽക്കാരസിന്റെ ജയം.
നൊവാക്ക് ജോക്കോവിച്ചും ലൊറെൻസോ മുസേറ്റിയും തമ്മിലുള്ള രണ്ടാം സെമിയിലെ ജേതാവിനെയാണ് അൽക്കാരസ് ഫൈനലിൽ നേരിടേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |