കൊല്ലം: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലെ ബി.പി.എൽ വിഭാഗത്തിൽപ്പെട്ട ഭവനരഹിതരായ 250 കുടുംബാംഗങ്ങൾക്ക് കെ.ചിറ്റിലപ്പള്ളി ഫൗണ്ടേഷനുമായി ചേർന്ന് ഉദയകിരൺ 2 പദ്ധതിയിലൂടെ വീട് നിർമ്മിച്ച് നൽകുമെന്ന് റോട്ടറി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
മാരക രോഗമുള്ളവർ, വിധവകൾ, വികലാംഗർ, 65 വയസിന് മുകളിൽ പ്രായമുള്ളവർ എന്നിവർക്ക് മുൻഗണന നൽകും. ഒറ്റയ്ക്ക് താമസിക്കുന്നവരെ പരിഗണിക്കില്ല. പരമാവധി 5 സെന്റ് വരെ ഭൂമിയുള്ളവർക്ക് മുൻഗണന. 450ചതുരശ്രയടി വിസ്തീർണ്ണമുള്ള വീടുകളാണ് നിർമ്മിക്കുന്നത്. അതാത് പ്രദേശത്തെ റോട്ടറി ക്ലബുമായി ബന്ധപ്പെട്ടു സെപ്തംബർ10ന് മുൻപ് അപേക്ഷ സമർപ്പിക്കാം. ഫോൺ: 9447042018, 9037304050, 9895612402.
പത്രസമ്മേളനത്തിൽ റോട്ടറി ഡിസ്ട്രിക്ട് ഗവർണർ സുധി ജബ്ബാർ, ഉദയകിരൻ 2 ചെയർമാൻ കേണൽ കെ.ജി.പിള്ള, ഉദയകിരൺ 2 റവന്യൂ ഡിസ്ട്രിക്ട് ചെയർമാൻ ഷാജി വിശ്വനാഥ്, റവന്യൂ ഡിസ്ട്രിക്ട് ഡയറക്ടർ കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |