ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ബോണ്ടുമായി ബന്ധപ്പെട്ട് ഉയർന്ന ആക്ഷേപങ്ങൾ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) അന്വേഷിക്കണമെന്ന ഹർജികൾ സുപ്രീംകോടതി തള്ളി. ആവശ്യത്തിൽ ഇടപെടാൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് വിസമ്മതിച്ചു. അനുമാനങ്ങളുടെ അടിസ്ഥാനത്തിലുള്ള ഹർജിയെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. വ്യക്തികൾക്ക് പരാതിയുമായി ഹൈക്കോടതിയെ സമീപിക്കാൻ കഴിയുമെന്നും കൂട്ടിച്ചേർത്തു. കോമൺ കോസ് സന്നദ്ധസംഘടന ഉൾപ്പെടെയാണ് ഹർജിക്കാർ. ബോണ്ടിന്റെ മറവിൽ രാഷ്ട്രീയപാർട്ടികളും കോർപറേറ്റുകളുമായി അവിശുദ്ധ ഇടപാടുകൾ നടത്തിയെന്നാണ് ഹർജികളിലെ ആക്ഷേപം. സംഭാവനകൾക്ക് പ്രത്യുപകാരമായി കോർപറേറ്റുകൾക്ക് കരാറുകളും ലൈസൻസകളും ലഭിച്ചു. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ നിന്ന് പലർക്കും സംരക്ഷണം കിട്ടി. സംഭാവന നൽകിയ കോർപറേറ്റുകൾക്ക് അനുകൂലമായി സർക്കാർ നയങ്ങൾ രൂപപ്പെട്ടുവെന്നും ഹർജികളിൽ ആരോപിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |