ദുബായ്: യുഎഇയിൽ താമസിക്കണമെന്ന ആഗ്രഹമുള്ള സുഹൃത്തുക്കളോ ബന്ധുക്കളോ നിങ്ങൾക്കുണ്ടോ? ജോലി മറ്റ് രാജ്യങ്ങളിലുള്ളതാണോ അവരുടെ ആഗ്രഹത്തിന് പ്രധാന തടസം. എന്നാൽ അത്തരക്കാർക്ക് വേണ്ടി പുതിയ സൗകര്യം ഒരുക്കിയിരിക്കുകയാണ് യുഎഇ. ഇനി മുതൽ യുഎഇയിൽ താമസിക്കുന്നവർക്ക് ലോകത്തുള്ള ഏത് രാജ്യങ്ങളിലും ജോലി ചെയ്യാൻ സാധിക്കും.
ഒരു സ്‌പോൺസറുടെ ആവശ്യമില്ലാതെ വിദേശികൾക്ക് രാജ്യത്ത് താമസിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്ന 'വെർച്വൽ വർക്ക് റെസിഡൻസി' വിസ യുഎഇ പുറത്തിറക്കിയിരിക്കുകയാണ്. ഈ വിസയുള്ള വ്യക്തിക്ക് തന്റെ കുടുംബത്തെ സ്‌പോൺസർ ചെയ്യാനും സാധിക്കുമെന്നത് മറ്റൊരു പ്രത്യേകതയാണ്.
വിസ ലഭിക്കാൻ ചെയ്യേണ്ടത്?
ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റിയാണ് വിസ അനുവദിക്കുന്നത്. ഇതിനായി നിങ്ങൾ യുഎഇയ്ക്ക് പുറത്തുള്ള ഏതെങ്കിലും രാജ്യത്ത് വിദൂരമായി ജോലി ചെയ്യണം. നിങ്ങളുടെ ജോലിക്ക് 3500 ഡോളർ (293290 രൂപ) വേതനമായി ലഭിക്കണം. വിദേശ വിദൂര തൊഴിലാളികൾക്ക് പുറമെ, യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്ന സംരംഭകർക്കും സ്റ്റാർട്ടപ്പുകൾക്കും ഈ വിസ സൗകര്യം പ്രയോജനപ്പെടുത്താം.
അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
യുഎഇ പാസ് മുഖേന ഓൺലൈൻ വഴിയായും അമിർ കേന്ദ്രങ്ങൾ വഴിയും ഈ വിസയ്ക്ക് അപേക്ഷിക്കാം. പാസ്‌പോർട്ട്, ഫോട്ടോ, ജോലിയും വരുമാനവും തെളിയിക്കുന്ന രേഖകൾ, ആരോഗ്യ ഇൻഷൂറൻസ് രേഖകൾ തുടങ്ങിയവ ആവശ്യമാണ്. ഈ രേഖകൾ അടങ്ങിയ അപേക്ഷ ഫോം ഐസിപി വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യണം. ഈ വിസ ലഭിക്കണമെങ്കിൽ അപേക്ഷകൻ യുഎഇയിൽ വരണമെന്നില്ല. വിസ ലഭിച്ച് അറുപത് ദിവസത്തിനുള്ളിൽ യുഎഇയിൽ എത്തിയാൽ മതി.
ഫീസ് ഘടന
അപേക്ഷ പൂർണമല്ലെങ്കിൽ അപേക്ഷകന് തന്നെ തിരികെ ലഭിക്കും. 30 ദിവസത്തിനുള്ളിൽ വീണ്ടും അപേക്ഷിച്ചിട്ടില്ലെങ്കിൽ അപേക്ഷ റദ്ദാക്കും. നിങ്ങൾ അടച്ച എല്ലാ ഫീസും ആറ് മാസത്തിനുള്ളിൽ അക്കൗണ്ടിലേക്ക് തിരിച്ചെത്തും.
ആവശ്യമായ രേഖകൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |