ന്യൂഡൽഹി: വയനാട്ടിലെ ദുരന്തബാധിതരെ സഹായിക്കാൻ സി.പി.എം എം.പിമാർ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും. കെ.രാധാകൃഷ്ണൻ, ബികാഷ് രഞ്ചൻ ഭട്ടാചാര്യ, ജോൺ ബ്രിട്ടാസ്, അംറാ റാം, വി.ശിവദാസൻ, എ.എ.റഹിം, സു വെങ്കിടേശൻ, ആർ.സച്ചിതാനന്തം എന്നിവരാണ് ഓരോ ലക്ഷം രൂപ വീതം സംഭാവന ചെയ്യുക. ഇതിനുപുറമെ എം.പിമാരുടെ തദ്ദേശ വികസന ഫണ്ടിൽ നിന്നും മാർഗരേഖ പ്രകാരം പുനർനിർമാണ പദ്ധതികൾക്ക് സഹായം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |