SignIn
Kerala Kaumudi Online
Thursday, 12 September 2024 10.05 PM IST

സിസ്റ്റർ സെരഫീന വിട വാങ്ങി

Increase Font Size Decrease Font Size Print Page
s

അന്തരിച്ചത് യൂറോപ്പിലെ ഏറ്റവും പ്രായംകൂടിയ കന്യാസ്ത്രീ

റോം: യൂറോപ്പിലെ ഏറ്റവും പ്രായംകൂടിയ കന്യാസ്ത്രീ സിസ്റ്റർ സെരഫീന അന്തരിച്ചു. 111 വയസായിരുന്നു. റോമിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. ഇറ്റലിയിലെ അബ്രൂസോ റീജനിലുള്ള ലാൻചിയാനോയിൽ 1913 ഏപ്രിൽ 17നായിരുന്നു ജനനം. ജനന നാമം അന്ന ​ലാ മോർജ എന്നായിരുന്നു. 19ാം വയസിലായിരുന്നു

അന്ന​ല സന്യാസജീവിതം തെരഞ്ഞെടുത്തത്. ശേഷം‘മിഷനറി സിസ്റ്റേഴ്‌സ് ഓഫ് ദി സേക്രഡ് ഹാർട്ട് ഓഫ് ജീസസ്’ എന്ന സന്യാസ സമൂഹത്തിൽ ചേർന്നു. ന്യാസവ്രതം സ്വീകരിച്ചപ്പോൾ സിസ്റ്റർ സെരഫീന എന്ന പേര് സ്വീകരിക്കുകയായിരുന്നു. അബ്രൂസോയിൽ, കുട്ടികളുടെ മതബോധന പരിശീലനത്തിന് നേതൃത്വം നൽകിയിരുന്ന സിസ്റ്റർ സെരഫീനയെ 1952 ൽ റോമിലെ ജനറലേറ്റ് ഹൗസിൽ സേവനത്തിനായി അധികൃതർ നിയോഗിച്ചു. രണ്ട് ലോകമഹായുദ്ധങ്ങളെ അതിജീവിച്ച സിസ്റ്റർ സെരഫീനയ്ക്ക് ജീവിതകാലയളവിൽ പത്തിലധികം മാർപ്പാപ്പാമാരെ കാണുവാൻ കഴിഞ്ഞു എന്നതും പ്രത്യേകതയാണ്. വരുടെ ഇരട്ടസഹോദരിയായിരുന്ന മൊഡെസ്റ്റയും സന്യാസജീവിതമാണ് നയിച്ചിരുന്നത്. സിസ്റ്റർ മോഡസ്റ്റ 2011 ൽ 98-ാം വയസ്സിലാണ് മരിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.