മനില: ശനിയാഴ്ച പുലർച്ചെ തെക്കൻ ഫിലിപ്പീൻസ് തീരത്ത് 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു, സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല. മിൻഡാനോ ദ്വീപിന് കിഴക്ക് ബാഴ്‌സലോണ ഗ്രാമത്തിൽ നിന്ന് 20 കിലോമീറ്റർ അകലെ 17 കിലോമീറ്റർ (10.5 മൈൽ) ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് യുഎസ്ജിഎസ് അറിയിച്ചു. നാശനഷ്ടങ്ങളോ മരണങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല എന്ന് പ്രാദേശിക ഭൂകമ്പ ഏജൻസി അറിയിച്ചു. എന്നാൽ തുടർചലനങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി. ഡിസംബറിൽ, 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം മിൻഡനാവോയിൽ ഉണ്ടാവുകയും സുനാമി മുന്നറിയിപ്പും നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |