പാരീസ് : ഒളിമ്പിക്സിലെ മൂന്നാം മെഡലിനായി ഇറങ്ങിയ ഇന്ത്യൻ ഷൂട്ടിംഗ് താരം മനു ഭാക്കർ ഇന്നലെ 25 മീറ്റർ എയർ പിസ്റ്റൾ ഫൈനലിൽ നാലാം സ്ഥാനത്തായി. രണ്ട് താരങ്ങൾ ഒരേ പോയിന്റിലെത്തിയപ്പോൾ നടത്തിയ എലിമിനേഷൻ ഷൂട്ടോഫിലാണ് മനുവിന് മെഡൽ നഷ്ടമായത്. വനിതകളുടെ ആർച്ചറിയിൽ മെഡൽ പ്രതീക്ഷയായിരുന്ന ദീപിക കുമാരി ഇന്നലെ ക്വാർട്ടർ ഫൈനലിൽ പുറത്തായി.
ഒളിമ്പിക്സിലെ ഇന്ത്യയുടെ ഇന്നത്തെ പ്രതീക്ഷകൾ ഇങ്ങനെയാണ്.
13.30 pm
പുരുഷ ഹോക്കിയിൽ ബ്രിട്ടനുമായി ക്വാർട്ടർ ഫൈനൽ മത്സരം.
15.02 pm
വനിതകളുടെ 75 കിലോ വിഭാഗം ബോക്സിംഗ് ക്വാർട്ടർ ഫൈനലിൽ ലവ്‌ലിന ബോർഗോഹെയ്ൻ ചൈനീസ് താരം ലി ക്വിയാനെ നേരിടും. ജയിച്ചാൽ ലവ്‌ലിനയ്ക്ക് മെഡൽ ഉറപ്പ്.
15.30 pm
പുരുഷ ബാഡ്മിന്റൺ സിംഗിൾസ് സെമിയിൽ ലക്ഷ്യ സെൻ വിക്ടർ അക്സൽസനെ നേരിടും. ജയിച്ചാൽ മെഡലുറപ്പ്. തോറ്റാൽ വെങ്കലത്തിനായി മത്സരിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |