മുളങ്കുന്നത്തുകാവ്: അതിസുരക്ഷാ ജയിലിൽ റിമാൻഡിൽ കഴിയവേ നിരാഹാര സമരം നടത്തിയ മാവോവാദി സോമന്റെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. നെഞ്ചുവേദനയും ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതുമാണു കാരണം. വെള്ളിയാഴ്ച രാത്രി 11.30ഓടെയാണ് സോമനെ ആശുപത്രിയിലെത്തിച്ചത്. പ്രത്യേക 20 അംഗ സായുധസേനാംഗങ്ങളുടെ അകമ്പടിയിലാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. മെഡിസിൻ, കാർഡിയോളജി വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടർമാർ ഇയാളെ പരിശോധിച്ചു. ഇന്നലെ ഉച്ചയോടെ ഇയാളെ അതിസുരക്ഷാ ജയിലിലേക്കു മാറ്റി. വിവിധ കേസുകളിൽ പ്രതിയായ ഇയാളെ മറ്റു കോടതികളിൽ കൊണ്ടുപോയി തിരികെ കൊണ്ടുവരുമ്പോൾ അനാവശ്യ ദേഹപരിശോധനകൾ നടത്തുന്നതു നിറുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു നിരാഹാര സമരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |