മേപ്പാടി: മഹാദുരന്തത്തിൽ വീടും കുടുംബവും നഷ്ടപ്പെട്ടവരുടെ മൃതദേഹങ്ങൾ സംസ്‌കാരത്തിനെടുത്ത് മേപ്പാടി മാരിയമ്മൻ ക്ഷേത്രം. നാല് ദിവസം കൊണ്ട് ഇവിടെ സംസ്‌കരിച്ചത് 54 തിരിച്ചറിയാത്ത മൃതദേഹങ്ങൾ. ഇന്നലെ വൈകിട്ടോടെ ഒരു കൈയും സംസ്‌കാരത്തിനായി ഏറ്റു വാങ്ങിയെന്ന് ക്ഷേത്രം ട്രസ്റ്റി അംഗങ്ങൾ. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ക്ഷേത്രം. ഒരേ സമയം മൂന്നു പേരെ സംസ്‌കരിക്കാൻ കഴിയുന്നതാണ് ക്ഷേത്രം ശ്മശാനം. ദുരന്തം ഉണ്ടായതോടെ 12 പേരെ സംസ്‌കരിക്കാനുള്ള ചിത അവർ ഒരുക്കി. എല്ലാം സൗജന്യമായിട്ടാണ് ചെയ്യുന്നത്. ഇത്തരമൊരു ദുരന്തം ഉണ്ടായപ്പോൾ എല്ലാ വിധ സഹായങ്ങളുമായി ക്ഷേത്രവും ഭരണ സമിതിയും കൂടെയിറങ്ങുകയായിരുവെന്ന് ട്രസ്റ്റി ബോർഡ് അംഗങ്ങളായ പി.സുബ്രഹ്മണ്യൻ, പി.മോഹൻദാസ്, പി.രാധാകൃഷ്ണൻ, കെ.ഗിരീഷ് എന്നിവർ പറഞ്ഞു. ഇവിടേക്കുള്ള ഭക്ഷണ സാധനങ്ങൾ എത്തിക്കുന്നത് സേവാ ഭാരതിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |