ചേർപ്പ് : മഴക്കെടുതിയിൽ വീടും പരിസരവും വെള്ളക്കെട്ടിലായതോടെ ചേർപ്പ് ഗവൺമെന്റ് ഹൈസ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെ പ്രായം ചെന്ന അംഗമായി കഴിയുകയാണ് ചേർപ്പ് മുത്തുള്ളിയാൽ തോപ്പ് നാലകത്ത് കദീജ (103). ഒരാഴ്ചയായി ദുരിതാശ്വാസ ക്യാമ്പിലാണ് താമസം. മകൻ ഷംസുദ്ദീന്റെയും കുടുംബത്തിന്റെയും സഹായത്തോടെയാണ് താമസം. മഴ വ്യാപിച്ചാൽ താമസിക്കുന്ന മുത്തുള്ളിയാൽ തോപ്പ് താഴ്ന്നപ്രദേശങ്ങളിൽ വെള്ളം കയറുക പതിവാണ്.
വാർദ്ധക്യസഹജമായ അവശത മറന്ന് കദീജ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നത് ഇത് രണ്ടാം തവണയാണ്. മുമ്പുണ്ടായ പ്രളയകാലത്തും ഇവർ ദുരിതാശ്വാസ ക്യാമ്പിലാണ് കഴിഞ്ഞത്. ഇടക്കാലത്തുണ്ടായ മഴക്കെടുതിയിലും ദുരിതാശ്വാസ ക്യാമ്പുകളെ ആശ്രയിക്കാതെ ഇവരുടെ ബന്ധുവീട്ടിലാണ് കദീജ താമസിച്ചിരുന്നതെന്ന് കുടുംബക്കാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |