പാരീസ് : ഒളിമ്പിക്സ് മെഡൽപ്പട്ടികയിൽ ചൈന ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ സാധാരണ ഗതിയിൽ ആദ്യദിനം മുതൽ മെഡൽ വേട്ടയിൽ മുന്നിലുണ്ടാകാറുള്ള അമേരിക്ക മുന്നിലേക്കെത്തുവാൻ പാടുപെടുകയാണ്. ഇപ്പോൾ അഞ്ചാം സ്ഥാനത്തുള്ള അമേരിക്ക ആദ്യ ദിവസങ്ങളിൽ ഏഴാം സ്ഥാനത്തായിരുന്നു.
ഇന്നലെ ഒടുവിൽ വിവരം ലഭിക്കുമ്പോൾ 13 സ്വർണവും ഒൻപത് വീതം വെള്ളിയും വെങ്കലങ്ങളുമടക്കം 31 മെഡലുകളുമായാണ് ചൈന ഒന്നാം സ്ഥാനത്തുള്ളത്. 12 സ്വർണവും ഏഴ് വെള്ളിയും അഞ്ച് വെങ്കലങ്ങളുമടക്കം 24 മെഡലുകളുമായി ഓസ്ട്രേലിയയാണ് രണ്ടാം സ്ഥാനത്ത്. ഫ്രാൻസ്,ബ്രിട്ടൻ,അമേരിക്ക എന്നിവരാണ് യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിൽ. ഇതുവരെ ഒൻപത് സ്വർണവും 19 വെള്ളിയും 17വെങ്കലവും നേടിയ അമേരിക്കയാണ് ആകെ മെഡലെണ്ണത്തിൽ (45) മുന്നിലെങ്കിലും സ്വർണങ്ങൾ കുറവായതിനാലാണ് പട്ടികയിൽ പിന്നിലായത്. അത്‌ലറ്റിക്സ് ഉൾപ്പടെ കൂടുതൽ മത്സരങ്ങൾ കഴിയുമ്പോൾ അമേരിക്ക മുകളിലേക്ക് കയറുമെന്നാണ് കരുതുന്നത്.
മൂന്ന് വെങ്കലങ്ങൾ നേടിയ ഇന്ത്യ 47-ാം സ്ഥാനത്താണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |