പൂനെ: സെൽഫിയെടുക്കാനുള്ള ശ്രമത്തിനിടെ യുവതി 100 അടി താഴ്‌ചയുള്ള കൊക്കയിലേയ്ക്ക് വീണു. മഹാരാഷ്ട്രയിലെ സത്താറയിലാണ് സംഭവം. പൂനെ സ്വദേശിയായ 29കാരിയാണ് അപകടത്തിൽപ്പെട്ടത്. കനത്ത മഴയെത്തുടർന്ന് പ്രദേശം അടച്ചിട്ടിരിക്കുകയായിരുന്നു. സുഹൃത്തുക്കളുമൊത്ത് ട്രക്കിംഗിനെത്തിയതായിരുന്നു യുവതി.
സത്താറയിലെ ദോസ്‌ഘർ വെള്ളച്ചാട്ടത്തിന് സമീപത്താണ് യുവതി വീണത്. യുവതിയുടെ കരച്ചിൽ കേട്ട് ഹോം ഗാർഡും യുവതിയുടെ സുഹൃത്തുക്കളും ചേർന്നാണ് രക്ഷപ്പെടുത്തിയത്. അഞ്ച് പുരുഷന്മാരും മൂന്ന് യുവതികളുമടങ്ങിയ സംഘമായിരുന്നു ട്രക്കിംഗിനെത്തിയത്. അപകടത്തിന് പിന്നാലെ യുവതിയെ ആശുപത്രിയിലെത്തിച്ചു. ഇവരുടെ ആരോഗ്യനില തൃപ്‌തികരമാണെന്നാണ് ഡോക്‌ടർമാർ അറിയിച്ചത്.
അടുത്തിടെ മഹാരാഷ്‌ട്ര റായ്‌ഗഡിലെ കുംഭെ വെള്ളച്ചാട്ടത്തിൽ വീണ് ട്രാവൽ വ്ളോഗറായ യുവതി മരണപ്പെട്ടിരുന്നു. ആൻവി കാംദാർ എന്ന യുവതിയാണ് മരിച്ചത്. ചാർട്ടേർഡ് അക്കൗണ്ടന്റായ യുവതി സുഹൃത്തുക്കൾക്കൊപ്പമായിരുന്നു എത്തിയത്. റീൽസ് എടുക്കാനുള്ള ശ്രമത്തിനിടെ 300 അടി താഴ്‌ചയുള്ള വെള്ളച്ചാട്ടത്തിലേയ്ക്ക് വീഴുകയായിരുന്നു.
महाराष्ट्र में सेल्फी लेना पड़ गया महंगा
— Aman Yadav (News24) (@Amanyadav7629) August 4, 2024
100 फीट नीचे खाई में गिरी लड़की
लड़की को रेस्क्यू करने का वीडियो, रस्सी की मदद से खींचा गया
100 फीट नीचे घाट में गिरने से बड़ी दुर्घटना,
Satara Women Slips during Selfie #Maharashtra #selfie #reel pic.twitter.com/TF2IUp65nJ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |