കണ്ണാടിയില്ലാത്ത വീടുകൾ ഇല്ലെന്നതാണ് സത്യം. എല്ലാ വീട്ടിലും കണ്ണാടികൾ ഉറപ്പായും കാണും. മുഖം നോക്കുന്നതിനും വീടിന്റെ ഭംഗി വർദ്ധിപ്പിക്കാൻ അലങ്കാര വസ്തുവായിട്ടും ഇത് ഉപയോഗിക്കാറുണ്ട്. എന്നാൽ കണ്ണാടികൾ പുതിയത് പോലെ നിലനിർത്തുകയെന്നത് വളരെ ദുഷ്കരമാണ്. പലപ്പോഴും നിറം മങ്ങുകയും മറ്റും ചെയ്യുന്നു. നിങ്ങൾ അറിയാതെ ചെയ്യുന്ന ചില തെറ്റുകളാണ് അതിന് കാരണം അവ എന്തൊക്കെയാണെന്ന് നോക്കിയാലോ?
മൃദുവായ തുണി
കണ്ണാടികളുടെ തിളക്കം നിലനിർത്താൻ പതിവായി വൃത്തിയാക്കണം. അവ തുടയ്ക്കാൻ ഒരിക്കലും അഴുക്കായ തുണിയോ കട്ടിയുള്ള തുണിയോ ഉപയോഗിക്കരുത്. വളരെ മൃദുവായ തുണി അല്ലെങ്കിൽ മെെക്രോ ഫെെബർ തുണികളോ ഉപയോഗിച്ച് വേണം കണ്ണാടികൾ തുടയ്ക്കാൻ. ആഴ്ചയിൽ ഒരിക്കലെങ്കിലും കണ്ണാടി വൃത്തിയാക്കുക.
ശരിയായ ക്ലിനിംഗ്
കണ്ണാടി വൃത്തിയാക്കാൻ ശരിയായ ക്ലിനിംഗ് വഴികൾ തിരഞ്ഞെടുക്കണം. വെള്ളത്തിന്റെയും വിനാഗിരിയുടെയും മിശ്രിതം മിക്ക ഗ്ലാസ് പ്രതലങ്ങളും വെളുപ്പിക്കുന്നതിന് സഹായിക്കുന്നു. ഒരു സ്‌പ്രേ ബോട്ടിൽ വെള്ളവും വിനാഗിരിയും തുല്യമായി കലർത്തി കണ്ണാടിയിൽ സ്‌പ്രേ ചെയ്യുക. ശേഷം വൃത്തിയുള്ളതും മൃദുലമായതുമായ തുണി ഉപയോഗിച്ച് തുടയ്ക്കുക. വിനാഗിരി ഇല്ലെങ്കിൽ നാരങ്ങ നീരും ഉപയോഗിക്കാം.
നന്നായി ഉണക്കുക
കണ്ണാടിയിൽ വെള്ളത്തിന്റെ അംശം നിലനിർത്തരുത്. തുണി ഉപയോഗിച്ച് ഈർപ്പം തുടച്ച് മാറ്റാൻ ശ്രദ്ധിക്കുക. ഇത് ജലത്തിന്റെ പാടുകൾ തടയുന്നു. എണ്ണമയമുള്ള കെെകൾ കൊണ്ട് കണ്ണാടിയിൽ തൊടരുത്.
സൂര്യപ്രകാശം
സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന സ്ഥലത്ത് കണ്ണാടി വയ്ക്കരുത്. ഇത് കാലക്രമേണ കണ്ണാടിയുടെ പ്രതലങ്ങൾ കേടുവരുത്തും. നിറവ്യത്യാസത്തിലേക്കും മങ്ങലിലേക്കും നയിച്ചേക്കാം,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |