ഗുവാഹത്തി: ലവ് ജിഹാദ് കേസുകളിൽ ശിക്ഷ ജീവപര്യന്തമാക്കി കൊണ്ടുള്ള നിയമം സംസ്ഥാന സർക്കാർ ഉടൻ കൊണ്ടുവരുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പ്രഖ്യാപിച്ചു. ബി.ജെ.പി സംസ്ഥാന നിർവാഹക സമിതി യോഗത്തിലായിരുന്നു അസം മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
തിരഞ്ഞെടുപ്പ് കാലത്ത് നമ്മൾ ലവ് ജിഹാദിനെ കുറിച്ച്സംസാരിക്കും. അത്തരം കേസുകളിൽ തടവ് ശിക്ഷ വിധിക്കുന്ന തരത്തിൽ നിയമം ഉടൻ കൊണ്ടുവരുമെന്ന് ഹിമന്ത പറഞ്ഞു. സർക്കാർ ജോലികൾ അസമിൽ ജനിച്ചവർക്ക് മാത്രമാക്കി പുതിയ നയം രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ലക്ഷം സർക്കാർ ജോലികൾ എന്ന തിരഞ്ഞെടുപ്പ് വാഗ്ദാനത്തിൽ സംസ്ഥാനത്തുള്ളവർക്കായിരിക്കും മുൻഗണന. ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിലുള്ള ഭൂമി കൈമാറ്റത്തിലും പുതിയ തീരുമാനമുണ്ടാകും. ഇത്തരം ഇടപാട് തടയാൻ സർക്കാരിന് കഴിയില്ല. പക്ഷേ ഇക്കാര്യത്തിൽ മുന്നോട്ടു പോകുന്നതിന് മുഖ്യമന്ത്രിയുടെ സമ്മതം വാങ്ങേണ്ടത് നിർബന്ധമാണെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |