തിരുവനന്തപുരം:വഞ്ചിയൂർ വെടി വയ്പ് കേസിൽ പ്രതിയായ വനിതാ ഡോക്ടറെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും.നാല് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വാങ്ങുന്നത്.തെളിവെടുപ്പിനായി വെടിയേറ്റ എൻ.എച്ച്.എം പി.ആർ.ഒ ഷിനിയുടെ ചെമ്പകശേരിയിലെ വീട്ടിലാണ് ആദ്യ തെളിവെടുപ്പിനായി കൊണ്ടു പോകുന്നത്.പ്രതി സഞ്ചരിച്ച മാരുതി സെലേറിയോ കാറിന്റെ വ്യാജ നമ്പർപ്ളേറ്റ് ഉണ്ടാക്കിയ എറണാകുളം നഗരത്തിലെ കടയിലും കൊണ്ടു പോകും.തുടർന്ന് ഉന്നത വനിത ,പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യും.
വനിതാ ഡോക്ടറെ കസ്റ്റഡിയിൽ ലഭിച്ചാൽ വെടിവയ്ക്കാൻ ഉപയോഗിച്ച തോക്ക് പിടിച്ചടുക്കും.തോക്ക് കണ്ടെത്താൻ കൂടിയാണ് വഞ്ചിയൂർ പൊലീസ് 4 ദിവസം കസ്റ്റഡിയിൽ വേണമെന്ന് വഞ്ചിയൂർ പൊലീസ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയത്.ഷിനിയെ വെടി വച്ച തോക്ക്, ഭർത്താവിന്റെ പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ക്വാർട്ടേഴ്സിൽ സൂക്ഷിച്ചിട്ടുണ്ടെന്നാണ് ഡോക്ടറുടെ മൊഴി. ഇവരുടെ ഭർത്താവ് മെഡിക്കൽ കോളേജിൽ ഡോക്ടറാണ്. മുറി പൂട്ടി പൊലീസ് സീൽ ചെയ്തിട്ടുണ്ട്. തോക്ക് പിടിച്ചെടുത്ത് ഫോറൻസിക്ക് ലാബിൽ കൂടുതൽ പരിശോധനയ്ക്ക് അയക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |