പ്യോങ്യാങ്: മഹാപ്രളയത്തിൽ ആയിരങ്ങൾ മരിക്കുമ്പോഴും സഹായങ്ങൾ സ്വീകരിക്കാതെ ഉത്തരകൊറിയ നേതാവ് കിം ജോങ് ഉൻ.
പ്രളയത്തിൽ 1500 പേർ മരിക്കുകയും 4000ത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് വാർത്ത മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ വാർത്തകൾ ഉത്തരകൊറിയ നിഷേധിച്ചു. ഉത്തരകൊറിയ ദക്ഷിണകൊറിയയുടെ സഹായവാഗ്ദാനം നിരസിക്കുകയും ചെയ്തു. ദുരന്തം സംബന്ധിച്ച് ദക്ഷിണകൊറിയ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്നും ലോകത്തിന് മുന്നിൽ ഉത്തര കൊറിയയുടെ പ്രതിഛായ മോശമായി ചിത്രീകരിക്കാനാണ് ദക്ഷിണകൊറിയ ശ്രമിക്കുന്നതെന്നും കിം ജോങ് ഉൻ പറഞ്ഞു.
ദക്ഷിണകൊറിയൻ ചാനലായ ചോസുൻ ആണ് പ്രളയം സംബന്ധിച്ച വാർത്തകൾ ആദ്യം പുറത്ത് കൊണ്ട് വന്നത്. പ്രളയത്തിൽ 1500 പേർ കൊല്ലപ്പെട്ടെന്നും നൂറിലധികം പേരും പേർക്ക് പരിക്കേറ്റെന്നും വാർത്തകളിൽ പറഞ്ഞിരുന്നു. പിന്നാലെ അടിയന്തര സഹായമം നൽകാൻ തയാറാണെന്ന് അറിയിച്ച് ദക്ഷിണകൊറിയ മുന്നോട്ട് വന്നത്.
സഹായവാഗ്ദാനവുമായി റഷ്യ
അതേസമയം മഹാപ്രളയത്തിൽ റഷ്യയും ഉത്തരകൊറിയക്ക് സഹായം നൽകാമെന്ന് വ്യക്തമാക്കി രംഗത്ത് വന്നു. ദുരന്തത്തിൽ അനുശോചനം അറിയിച്ച റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിൻ അടിയന്തര സഹായം ഉത്തരകൊറിയക്ക് നൽകുമെന്നും പറഞ്ഞിരുന്നു. എന്നാൽ, സഹായവാഗ്ദാനത്തിനങ്ങൾക്ക് നന്ദിയറിയിച്ച കിം ജോങ് ഉൻ ഇപ്പോൾ സഹായം ആവശ്യമില്ലെന്നും ആവശ്യമെങ്ങിൽ ചോദിക്കാമെന്നും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |