SignIn
Kerala Kaumudi Online
Saturday, 14 September 2024 7.12 AM IST

ഷെയ്ഖ് ഹസീന രാജിവയ്ക്കണം;ബംഗ്ലാദേശിൽ ഏറ്റുമുട്ടൽ മരണം 70 ലേറെ

Increase Font Size Decrease Font Size Print Page
a

ധാക്ക: ബംഗ്ലാദേശിൽ സംവരണവിരുദ്ധ പ്രക്ഷോഭം വീണ്ടും ആളിക്കത്തുന്നു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധക്കാരും ഭരണകക്ഷിയായ അവാമി ലീഗ് അനുഭാവികളും തമ്മിൽ ഇന്നലെ രാജ്യവ്യാപകമായുണ്ടായ ഏറ്റുമുട്ടലിൽ 14 പൊലീസുകാർ ഉൾപ്പെടെ 70ലേറെ പേർ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്ക് പരിക്കേറ്റു. ഇതോടെ ജൂണിൽ ആരംഭിച്ച പ്രക്ഷോഭത്തിൽ മരണം 250 കവിഞ്ഞു.

പ്രക്ഷോഭത്തെ തുടർന്ന് സർക്കാർ ജോലികളിലെ സംവരണ ക്വോട്ട നാമമാത്രമാക്കി സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇത് താത്കാലികമായി പ്രതിഷേധം തണുപ്പിച്ചിരുന്നു. എന്നാൽ സർക്കാരിന്റെ രാജി ആവശ്യപ്പെട്ട് പ്രഖ്യാപിച്ച നിസഹകരണ പ്രക്ഷോഭത്തിന്റെ ആദ്യ ദിവസമായ

ഇന്നലെ രാവിലെ പ്രതിഷേധക്കാരും ഭരണകക്ഷിയായ അവാമി ലീഗ്, ഛത്ര ലീഗ്, ജൂബോ ലീഗ് സംഘടനകളുടെ പ്രവർത്തകരും തമ്മിലാണ് സംഘർഷമുണ്ടായത്. പൊലീസ് കണ്ണീർ വാതകവും സ്റ്റൺ ഗ്രനേഡുകളും പ്രയോഗിച്ചു. രാജ്യത്ത് കർഫ്യൂ പ്രഖ്യാപിച്ചു. ഇന്നു മുതൽ ബുധനാഴ്ച വരെ അവധിയും പ്രഖ്യാപിച്ചു. കോടതികൾ അനിശ്ചിതകാലത്തേക്ക് അടച്ചു. ഫേസ്ബുക്കും വാട്ട്സാപ്പും ഉൾപ്പെടെ എല്ലാ സാമൂഹ്യമാദ്ധ്യമങ്ങളും വിലക്കി. മൊബൈൽ ഇന്റർനെറ്റും വിച്ഛേദിച്ചു.

സർക്കാർ ജോലികൾക്കുള്ള സംവരണം നിറുത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു മാസത്തിലേറെയായി ബംഗ്ലാദേശിൽ വിദ്യാർത്ഥികൾ പ്രതിഷേധത്തിലാണ്.

1971ലെ ബംഗ്ലാദേശ് വിമോചന സമരത്തിൽ പങ്കെടുത്തവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലികളിൽ 1972 മുതൽ നൽകിയിരുന്ന 30 ശതമാനം സംവരണം 2018ൽ പ്രക്ഷോഭത്തെ തുടർന്ന് സർക്കാർ നിറുത്തലാക്കിയിരുന്നു. ജൂണിൽ ബംഗ്ലാദേശ് സുപ്രീംകോടതി സംവരണം പുനഃസ്ഥാപിച്ചതോടെ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വിദ്യാർഥികൾ ഉൾപ്പെടെ പ്രക്ഷോഭം തുടങ്ങി. തുടർന്ന് കഴിഞ്ഞമാസം സുപ്രീംകോടതി ഈ സംവരണം 5ശതമാനമായും മൊത്തം സംവരണം 7ശതമാനമായും കുറച്ചിരുന്നു. കോടതി വിധി അംഗീകരിച്ച് സർക്കാർ‌ ഉത്തരവ് വരുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് പ്രതിഷേധക്കാർ പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യക്കാർ ജാഗ്രത പാലിക്കണം

ഇന്ത്യൻ അസിസ്റ്റന്റ് ഹൈക്കമ്മിഷൻ സ്ഥിതി ചെയ്യുന്ന സിൽഹെറ്റിലും അക്രമങ്ങളിൽ രണ്ട്പേർമരിച്ചു. ബംഗ്ലാദേശിലെ പൗരന്മാരോട് ജാഗ്രത പാലിക്കാൻ ഹൈക്കമ്മിഷൻ നിർദ്ദേശിച്ചു.ഹെൽപ്പ്ലൈനും തുറന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.