കരിയർ ഗോൾഡൻ സ്ലാം നേട്ടം സ്വന്തമാക്കി ജോക്കോവിച്ച്
പാരീസ് : ഒളിമ്പിക്സ് ടെന്നിസ് പുരുഷ സിംഗിൾസിൽ ആദ്യമായി സ്വർണം നേടി സെർബിയൻ ഇതിഹാസം നൊവാക്ക് ജോക്കോവിച്ച്. റോളാംഗ് ഗാരോസിൽ ഇന്നലെ ഫൈനലിൽ സ്പാനിഷ് യുവസെൻസേഷൻ കാർലോസ് അൽകാരസിനെ നേരിട്ടുള്ള സെറ്റുകളിൽ വീഴ്ത്തിയാണ് 37കാരനായ ജോക്കോ പൊന്നണിഞ്ഞത്. സ്കോർ: 7-6,7-6. ഒളിമ്പിക്‌സ് ടെന്നിസിൽ സ്വർണം നേടുന്ന ഏറ്റവും പ്രായമേറിയ താരമെന്ന റെക്കാഡും ജോക്കോവിച്ച് സ്വന്തമാക്കി. എല്ലാ ഗ്രാൻസ്ലാം കിരീടങ്ങളും ഇപ്പോൾ ഒളിമ്പിക്സ് സ്വർണവും നേടിയ ജോക്കോവിച്ചിന് കരിയർ ഗോൾഡൻ സ്ലാം എന്ന അപൂർവ നേട്ടവും സ്വന്തമാക്കാനായി. കഴിഞ്ഞ രണ്ട് വിംബിൾഡൺ ഫൈനലുകളിലും തന്നെ തോൽപ്പിച്ച അൽകാരസിനോടുള്ള പകരം വീട്ടൽ കൂടിയായി ജോക്കോയ്ക്ക് ഈ ജയം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |