പുരുഷഹോർമോണിന്റെ അളവ് കൂടുതലായതിനാൽ വിവാദത്തിലായ അൾജീരിയൻ ബോക്സർ ഇമാനെ ഖലീഫ് മെഡലുറപ്പിച്ചു. വെൽറ്റർ വെയ്റ്റ് വനിതകളുടെ 66 കി.ഗ്രാം ക്വാർട്ടറിൽ ഹങ്കറിയുടെ അന്ന ലൂക്ക ഹമോറിയെ കീഴടക്കി സെമിയിൽ എത്തിയതോടെയാണ ്അധിക്ഷേപിച്ചവർക്കുള്ള മറുപടിയായി ഇമാനെ മെഡലുറപ്പിച്ചത്. 5-0ത്തിന് അനായാസമായിരുന്നു ഇമാനെയുടെ ജയം. മെഡലുറപ്പിച്ച ഇമാനെ പൊട്ടിക്കരഞ്ഞു കൊണ്ടാണ് റിംഗ് വിട്ടത്. ഇമാനെയെ വിലക്കണമെന്ന ആവശ്യം അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാക്ക് തള്ളിക്കളഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |